Saturday, 27 October 2018

സീറത്തുനബി അക്കാദമിക് കോണ്‍ഫറന്‍സ്: പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഏഴ് കേന്ദ്രങ്ങളില്‍

കാസര്‍കോട്: നവംബര്‍ 15ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സീറത്തുനബി അക്കാദമിക് കോണ്‍ഫറന്‍സ്  ഭാഗമായി ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടക്കും.
മഞ്ചേശ്വരം, കാസര്‍കോട്, ബദിയഡുക്ക, ഉദുമ, കാഞ്ഞങ്ങാട്, പരപ്പ, തൃക്കരിപ്പൂര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജില്ലാ  സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കും.

പഠനം, രജിസ്‌ട്രേഷന്‍, അവതരണം, പ്രഖ്യാപനം തുടങ്ങി വിവിത പരിപാടികള്‍ നടക്കും. യൂണിറ്റ് ഭാരവാഹികള്‍, സെക്ടര്‍ ഡിവിഷന്‍ പ്രവര്‍ത്തക സമിതി അംഗങ്ങളാണ് പ്രതിനിധികള്‍.


SHARE THIS

Author:

0 التعليقات: