Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , , , » എസ് എസ് എഫ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന സീറത്തുനബി അക്കാദമിക്ക് കോണ്‍ഫറന്‍സ് നവംബര്‍ 15 ന് കാസര്‍കോട്ട്

എസ് എസ് എഫ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന സീറത്തുനബി അക്കാദമിക്ക് കോണ്‍ഫറന്‍സ് നവംബര്‍ 15 ന് കാസര്‍കോട്ട്

Written By Muhimmath News on Friday, 12 October 2018 | 11:13

കാസറകോഡ്: വിശ്വാസി മനസുകളില്‍ സ്‌നേഹത്തിന്റെയും നന്മയുടെയും ഇതളുകള്‍ വിടര്‍ത്തി പ്രവാചകര്‍ (സ)തങ്ങളുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉല്‍ അവ്വലില്‍ മീലാദ് കാമ്പയിന്‍ ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സിന് പ്രഖ്യാപനമായി.

നവംബര്‍ 15ന് രാവിലെ മുതല്‍ കാസറകോഡ് നടക്കുന്ന കോണ്‍ഫറന്‍സില്‍ വിവിത തലത്തില്‍ നിന്നും തിരഞ്ഞെടുത്ത മുപ്പത് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

മൂന്ന് വേദികളിലായി നടക്കുന്ന പരിപാടിയില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്ത ആയിരം പ്രതിനിധികള്‍ സംബന്ധിക്കും. മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ നേതൃത്വം നല്‍കും.
ശേഷം നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രമുഖ നേതാക്കളും സാദാത്തീങ്ങളും സംബന്ധിക്കും.

ഹോട്ടല്‍ സിറ്റി ടവറില്‍ നടന്ന പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംസ്ഥാന ഉപാദ്യക്ഷന്‍ സി.പി ഉബൈദുള്ള സഖാഫിയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ഉപാദ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു.
സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്ദല്‍ പ്രഖ്യാപനം നടത്തി.

എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി സി.കെ റാഷിദ് ബുഖാരി വിഷയാവതരണം നടത്തി.
അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, എം.ടി ഷിഹാബുദ്ധീന്‍ സഖാഫി, അബ്ദുല്‍ വഹാബ്, അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാഡം, ഉമര്‍ സഖാഫി മുഹിമ്മാത്ത്, മൂസ സഖാഫി കളത്തൂര്‍, മദനി ഹമീദ്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സി.എന്‍ ജാഫര്‍, ഹാജി അമീറലി ചൂരി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, നാസര്‍ ബന്താട്, റഫീഖ് സഖാഫി ചേടിക്കുണ്ട്, ഹാരിസ് ഹിമമി സഖാഫി, അസീസ് സഖാഫി മച്ചമ്പാടി, അബ്ദുറന്മാന്‍ എരോല്‍, അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, ഫാറൂഖ് പൊസോട്ട്,
സംബന്ധിച്ചു. സ്വാദിഖ് ആവളം സ്വാഗതവും കെ.എം.കളത്തൂര്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved