Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , » മധ്യവയസ്‌കനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മധ്യവയസ്‌കനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Written By Muhimmath News on Monday, 8 October 2018 | 21:01


ചെറുവത്തൂര്‍: ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍കിടന്ന മധ്യവയസ്‌കനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തുരുത്തി ആലിനപ്പുറത്തെ പി കൃഷ്ണ(60)നെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഭക്ഷണം കഴിച്ച ശേഷം കൃഷ്ണന്‍ ഉറങ്ങാന്‍ പോവുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞ് ഭാര്യ ജാനകി മുറിയിലേക്ക് ചെന്നപ്പോഴാണ് കൃഷ്ണനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ അയല്‍വാസികളും മറ്റും ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: സുജേഷ്, ഷിജു, ഷിംന.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved