Saturday, 20 October 2018

പി ബി അബ്ദുല്‍ റസാഖ് സൗമ്യസ്വഭാവമുള്ള വ്യക്തിത്വം: കെ.സുരേന്ദ്രന്‍

കാസര്‍കോട്: മഞ്ചേശ്വരം എംഎഎല്‍എ പി.ബി.അബ്ദുല്‍ റസാഖിന്റെ ദേഹവിയോഗത്തിലൂടെ നഷ്ടമായത് സൗമ്യസ്വഭാവമുള്ള വ്യക്തിത്വത്തെയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ അനുശോചിച്ചു. ചൂടേറിയ പ്രശ്‌നങ്ങള്‍ വന്ന് അന്തരീക്ഷം ചൂടാകുമ്പോള്‍ തണുപ്പിക്കാന്‍ ശ്രദ്ധിച്ചിട്ടുള്ള നേതാവായിരുന്നു അദ്ദേഹം. വ്യവസായിയായിട്ടും രാഷ്ട്രീയക്കാരനായായിട്ടും ഒരുപോലെ തിളങ്ങിയ വ്യക്തിത്വത്തിനുടമയായിരുന്നു റസാഖ്. 

പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിച്ച് പെരുമാറുന്നതിലെന്നും അദ്ദേഹം ശ്രദ്ധപതിപ്പിച്ചിരുന്നുവെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.


SHARE THIS

Author:

0 التعليقات: