Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

നാലുഡിഗ്രി വരെ ചൂട് കൂടും; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മുന്നറിയിപ്പ്

404

We Are Sorry, Page Not Found

Home Page























ബദിയടുക്ക: സക്രീയ യൗവ്വനത്തിന് കരുത്തേകുക എന്ന പ്രമേയത്തില്‍ എസ്. വൈ. എസ്. ആചരിച്ച് വരുന്ന അംഗത്വ ക്യാമ്പയിന്റെ ഭാഗമായി ബദിയടുക്ക സോണ്‍ പുന: സംഘടന ശില്‍പ്പശാല 2018 ഒക്‌ടോബര്‍ 26ന് വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് ബദിയടുക്ക അപ്പര്‍ ബസാര്‍ അല്‍മദ്‌റസത്തില്‍ ഫാറൂഖിയ്യയിയില്‍ നടക്കും. എസ്. വൈ. എസ്. ബദിയടുക്ക സോണ്‍ പ്രസിഡന്റ് അബ്ദുല്‍ വാഹിദ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട്  സയ്യിദ് പി. എസ്. ആറ്റക്കോയ അല്‍ബാഹസന്‍ പഞ്ചിക്കല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ജന. സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍, സോണ്‍ കണ്‍ട്രോളര്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ വിഷയാവതരണം നടത്തും. 

സോണ്‍ ജന. സെക്രട്ടറി അബൂബക്കര്‍ കാമില്‍ സഖാഫി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. സോണ്‍, സര്‍ക്കിള്‍ ഭാരവാഹികളും, ഇ. ഡി. അംഗങ്ങളും. യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറി, ഇ. ഡി. ചീഫ് വിവിധ ഘടകങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത റിട്ടേണിംഗ് ഓഫീസര്‍ മാരു സംബന്ധിക്കും. 

ബദിയടുക്ക യൂത്ത് സ്വകയറില്‍ ചേര്‍ന്ന സോണ്‍ ഇ. ഡി. യോഗം ശില്‍പ്പശാല വിജയിപ്പിക്കുവാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. സര്‍ക്കിള്‍ ആര്‍. ഒ. മാരായി ബദിയടുക്ക അബ്ദുല്‍ അസീസ് ഹിമമി,നെല്ലിക്കട്ട ഇഖ്ബാല്‍ ആലങ്കോള്‍, പെര്‍ള അബൂബക്കര്‍ കാമില്‍ സഖാഫി, കുമ്പഡാജെ എ. കെ.സഖാഫി കന്യാന എന്നിവരെ തെരഞ്ഞെടുത്തി. ഇ. ഡി. യോഗം എ. കെ. സഖാഫി കന്യാനയുടെ അദ്ധ്യക്ഷതയില്‍ അബൂബക്കര്‍ സഅദി നെക്രാജെ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് ഹിമമി, അബ്ദുല്ല സഅദി തുപ്പക്കല്‍, ഇഖ്ബാല്‍ ആലങ്കോള്‍ എന്നിവര്‍ സംബന്ധിച്ചു.

Leave A Reply