Latest News :
Home » , , » എസ് വൈ എസ് സോണ്‍ കൗണ്‍സിലുകള്‍ ജനുവരി 15ന് പൂര്‍ത്തിയാകും; ജില്ലാ യൂത്ത് കൗണ്‍സില്‍ 26ന്

എസ് വൈ എസ് സോണ്‍ കൗണ്‍സിലുകള്‍ ജനുവരി 15ന് പൂര്‍ത്തിയാകും; ജില്ലാ യൂത്ത് കൗണ്‍സില്‍ 26ന്

Written By Muhimmath News on Friday, 26 October 2018 | 20:01

കാസര്‍കോട്:  സംഘടനാ തെരെഞ്ഞെടുപ്പ് ഭാഗമായി ജനുവരി 15നകം ഒമ്പത് സോണ്‍ യൂത്ത് കൗണ്‍സിലുകള്‍ നടത്താനും ജനുവരി 26ന് ജില്ലാ യൂത്ത് കൗണ്‍സില്‍ സംഘടിപ്പിക്കാനും കാസര്‍കോട് സുന്നി സെന്ററില്‍ നടന്ന ജില്ലാ എസ് വൈ എസ് ക്യബിനറ്റ് യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ്  സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.     

ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍. കന്തല്‍ സൂപ്പി മദനി, ബശീര്‍ പുളിക്കൂര്‍, അശ്രഫ് കരിപ്പൊടി, ശാഫി സഅദി ഷിറിയ, കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, അശ്രഫ് സുഹ്‌രി പരപ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു.      

നവംബര്‍ ഒന്നിനും 30നുമിടയില്‍ ജില്ലയിലെ 375 യൂണിറ്റുകളില്‍ നടക്കുന്ന യൂത്ത്  കൗണ്‍സിലില്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള യൂണിറ്റ് ഭാരവാഹികള്‍ ചുമതലയേല്‍ക്കും. സക്രിയ യൗവ്വനത്തിന് കരുത്താവുക എന്ന വിഷയത്തില്‍ ക്ലാസ്സുകളും സംഘടനാ റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ചയും നടക്കും. ഡിസംബര്‍ ഒന്നിനും 20നുമിടയില്‍ ജില്ലയിലെ 46 സര്‍ക്കിളുകള്‍ പുനസംഘടിപ്പിക്കും.

ഈ വര്‍ഷത്തെ മെമ്പര്‍ഷിപ്പ് അപേക്ഷകളും ഫീസും ഈ മാസം 29ന് തിങ്കളാഴ്ച സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും, രാവിലെ 10 മുതല്‍ 2 വരെ സംസ്ഥാന പ്രതിനിധികള്‍ ജില്ലാ ഓഫീസില്‍ ക്യാമ്പ് ചെയ്യും. സോണ്‍ ഇലക്ഷന്‍ ചീഫും സോണ്‍ കണ്‍ട്രോളറും ചേര്‍ന്ന് തുക കൈമാറും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved