Latest News :
Home » , » 41 യൂണിറ്റുകളില്‍ യൂത്ത് കൗണ്‍സില്‍ സംഘടിപ്പിക്കുന്നു; എസ് വൈ എസ് കാസര്‍കോട് സോണ്‍ പുസംഘടനാ ശില്‍പശാല സമാപിച്ചു

41 യൂണിറ്റുകളില്‍ യൂത്ത് കൗണ്‍സില്‍ സംഘടിപ്പിക്കുന്നു; എസ് വൈ എസ് കാസര്‍കോട് സോണ്‍ പുസംഘടനാ ശില്‍പശാല സമാപിച്ചു

Written By Muhimmath News on Saturday, 20 October 2018 | 11:48

കാസര്‍കോട്: എസ് വൈ എസ് പുനസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന  റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും ഇലക്ഷന്‍ ഡയറക്ടറേറ്റ് അംഗങ്ങള്‍ക്കും ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന പുസംഘടനാ ശില്‍പശാലകള്‍ക്ക് കാസര്‍കോ സോണില്‍ തുടക്കമായി. 

     സോണിലെ 41 യൂണിറ്റകളില്‍ നവംബര്‍ 30നകം യൂത്ത് കൗണ്‍സിലുകള്‍ സംഘടിപ്പിക്കും. നവംബര്‍ ഒന്നിന് ബെദിര ടിപ്പു ടിപ്പുനഗറില്‍ സോണ്‍തല ഉദ്ഘാടനം നടത്തും. മധൂര്‍ പട്‌ള, ചെങ്കള ആലമ്പാടി, മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്ന് എന്നിവിടങ്ങളില്‍ സര്‍ക്കിള്‍ തല ഉദ്ഘാടനങ്ങള്‍ നടത്തും.

     വിവിധ സര്‍ക്കിളുകളിലേക്ക് റിട്ടേണിങ് ഓഫീസര്‍മാരായി സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍ (മൊഗ്രാല്‍ പുത്തൂര്‍) അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് (കാസര്‍കോട്)  സുലൈമാന്‍ സഖാഫി ദേശാംകുളം (ചെങ്കള), മുഹമ്മദ ടിപ്പുനഗര്‍ (മധൂര്‍)  എന്നിവരെ തെരെഞ്ഞെടുത്തു. .ഡിസംബര്‍ 2ന് മൊഗ്രാല്‍ പുത്തൂരിലും ഏഴ്‌ന് കാസര്‍കോട്ടും ഒമ്പതിന് മധൂരിലും  16ന് ചെങ്കളയിലും സര്‍ക്കിള്‍ യൂത്ത് കൗണ്‍സില്‍ നടക്കും. സോണ്‍ യൂത്ത് കൗണ്‍സില്‍ ഡിസംബര്‍ 25 നാണ്.   

  കാസര്‍കോട് സുന്നി സെന്ററില്‍ നടന്ന ശില്‍പശാല എസ് വൈ എസ് സോണ്‍ ഉപാധ്യക്ഷന്‍ സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് സുലൈമാന്‍ സഖാഫി ദേശാംകുളം  അധ്യക്ഷത വഹിച്ചു. ജില്ലാ ഫിനാന്‍സ് സെക്രട്ടറി  ബശീര്‍ പുളിക്കൂര്‍ പുനസംഘടനാ പരിശീലനത്തിന് നേതൃത്വം നല്‍കി.  അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് സ്വാഗതവും മുനീര്‍ സഅദി നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.  
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved