Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
മഞ്ചേശ്വരം: എസ് വൈ എസ് പുനസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനം കുറിച്ച് ജനുവരി ഒന്നിന് സോണ്‍തല യൂത്ത് കൗണ്‍സില്‍ സംഘടിപ്പിക്കാന്‍ മള്ഹറില്‍ സമാപിച്ച പുസംഘടനാ ശില്‍പശാലയില്‍ തീരുമാനമായി.

മഞ്ചേശ്വരം സോണിലെ 47  യൂണിറ്റകളില്‍ നവംബര്‍ 30നകം യൂത്ത് കൗണ്‍സിലുകള്‍ പൂര്‍ത്തിയാകും. നവംബര്‍ ഒന്നിന് പാത്തൂരില്‍  സോണ്‍തല ഉദ്ഘാടനം നടത്തും. അഞ്ച് സര്‍ക്കിള്‍ യൂത്ത്് കൗണ്‍സിലുകള്‍ ഡിസംബര്‍ 20നകം പൂര്‍ത്തിയാകും  ഡിസംബര്‍ ഒന്നിന് മീഞ്ച, 9ന് വര്‍ക്കാടി, 13 കടമ്പാര്‍, 16ന് മഞ്ചേശ്വരം20ന് ബാക്രബയല്‍ എന്നിവിടങ്ങളില്‍ സര്‍ക്കിള്‍ യൂത്ത് കൗണ്‍സില്‍ നടക്കും.

വിവിധ സര്‍ക്കിളുകളിലേക്ക് റിട്ടേണിങ് ഓഫീസര്‍മാരായി സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി തങ്ങള്‍ (കടമ്പാര്‍) മുഹമ്മദ്  സഖാഫി തോക്കെ (ബാക്രബയല്‍)  ഹസന്‍ സഅദി അഫ്‌ളലി (മീഞ്ച), ഹൈദര്‍ സഖാഫി കുഞ്ത്തൂര്‍ (വര്‍ക്കാടി)  റഫീഖ് സഖാഫി ബൊള്‍മാര്‍ (മഞ്ചേശ്വരം) എന്നിവരെ തെരെഞ്ഞെടുത്തു. .

ശില്‍പശാല എസ് വൈ എസ് സോണ്‍ പ്രസിഡന്റ്  സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി  ഉദ്ഘാടനം ചെയ്തു. സോണ്‍ ഇലക്ഷന്‍ ചെയര്‍മാന്‍  മുഹമ്മദ് സഖാഫി തോക്കെ അധ്യക്ഷത വഹിച്ചു. ജില്ലാ ഫിനാന്‍സ് സെക്രട്ടറി  ബശീര്‍ പുളിക്കൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍  എന്നിവര്‍  പരിശീലനത്തിന് നേതൃത്വം നല്‍കി.  

സോണ്‍ ഇ ഡി ചീഫ് ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍ സ്വാഗതവും റഫീഖ് ലത്തീഫി നന്ദിയും പറഞ്ഞു.

Leave A Reply