Latest News :
Home » , , , » എസ് വൈ എസ് മെമ്പര്‍ഷിപ്പ് ഫീസ് ജില്ലാ ഓഫീസില്‍ സ്വീകരിച്ചു തുടങ്ങി, തിങ്കളാഴ്ച സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും.

എസ് വൈ എസ് മെമ്പര്‍ഷിപ്പ് ഫീസ് ജില്ലാ ഓഫീസില്‍ സ്വീകരിച്ചു തുടങ്ങി, തിങ്കളാഴ്ച സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും.

Written By Muhimmath News on Sunday, 28 October 2018 | 17:09

കാസര്‍കോട്: അപ്‌ലോഡിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയ ഈ വര്‍ഷത്തെ എസ് വൈ എസ് മെമ്പര്‍ഷിപ്പ് അപേക്ഷകളും ഫീസും 29ന് തിങ്കളാഴ്ച സംസ്ഥാന നേതാക്കള്‍ ജില്ലയില്‍ നിന്ന് ഏറ്റ് വാങ്ങും. രാവിലെ 10 മുതല്‍ 2 വരെ സംസ്ഥാന പ്രതിനിധികള്‍ ജില്ലാ ഓഫീസില്‍ ക്യാമ്പ് ചെയ്യും. സോണ്‍ ഇലക്ഷന്‍ ചീഫും സോണ്‍ കണ്‍ട്രോളറും ചേര്‍ന്ന് തുക കൈമാറും.

സോണ്‍ കമ്മറ്റികള്‍ ഇന്നലെ മുതല്‍ മെമ്പര്‍ഷിപ്പ് തുകയും യൂണിറ്റ് രജിസ്റ്ററുകള്‍ക്കുള്ള ചാര്‍ജും ജില്ലാ ഓഫീസില്‍ ഏല്‍പിച്ചു തുടങ്ങി.  

അപ്‌ലോഡ് ചെയ്ത മുഴുവന്‍ അംഗങ്ങളുടെയും മെമ്പര്‍ഷിപ്പ് ഫീസും യൂണിറ്റുകളുടെ രജിസ്റ്റര്‍ ചാര്‍ജും പൂര്‍ണമായി കൈമാറി കുമ്പള സോണ്‍ നടപടിക്രമങ്ങള്‍  ആദ്യമായി പൂര്‍ത്തിയാക്കി. കുമ്പള ഇലക്ഷന്‍ ചീഫ് താജുദ്ദീന്‍ മാസറ്റര്‍ സുബ്ബയ്യക്കട്ടയില്‍ നിന്ന് ജില്ലാ ഓഫീസ് സെക്രട്ടറി ഇല്യാസ് കൊറ്റുമ്പ തുക സ്വീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved