Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മദ്രസാധ്യാപകനായ ബായാറിലെ അബ്ദുല്‍ കരിം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: പുന സംഘടനാ ഭാഗമായി സംസ്ഥാനത്തെ ആറായിരം യൂണിറ്റ് കേന്ദ്രങ്ങളില്‍ സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സംഘടിപ്പിക്കുന്ന യൂത്ത് കൗണ്‍സിലുകളുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 7ന് ബെദിര ടിപ്പുനഗര്‍ യൂണിറ്റില്‍ നടക്കും.    

സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ അബ്ദുല്ലത്തീഫ് പഴശ്ശി യൂത്ത് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.  

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പുതിയ സാരഥികള്‍ക്ക് പതാകയും  കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി രേഖകളും കൈമാറും. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സമസ്ത ജില്ലാ വര്‍ക്കിംങ് സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് ജെ എം ജില്ലാ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടി, എസ് എസ് എഫ് ജില്ലാ സെക്രട്ടറി സ്വാദിഖ് ആവളം എന്നിവര്‍  അനുമോദന പ്രസംഗം നടത്തും.

റിട്ടേണിങ് ഓഫീസര്‍ സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി പ്രാര്‍ത്ഥന നടത്തും.

ജില്ലാ നേതാക്കളായ എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍, ബശീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി  മൊഗ്രാല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, കന്തല്‍ സൂപ്പി മദനി, അശ്‌റഫ് കരിപ്പോടി, ശാഫി സഅദി ഷിറിയ, അബ്ദുല്‍ കരീം മാസ്റ്റര്‍, അശ്‌റഫ് സുഹ്‌രി പരപ്പ, സോണ്‍  പ്രസിഡന്റ് സുലൈമാന്‍ സഖാഫി ദേശാംകുളം ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, സര്‍ക്കിള്‍ മെന്റര്‍ മുനീര്‍ സഅദി നെല്ലിക്കുന്ന്, അബ്ബാസ് സഖാഫി ചേരൂര്‍, മുഹമ്മദ് ടിപ്പു  നഗര്‍, അബ്ദുല്‍ ജബ്ബാര്‍ ഹാജി നുള്ളിപ്പാടി, ഇത്തിഹാദ് മുഹമ്മദ് ഹാജി, സലീം കോപ്പ, ഹനീഫ് പടുപ്പ്, ലത്തീഫ് മാസ്റ്റര്‍ തുരുത്തി തുടങ്ങിയവര്‍ സംബന്ധിക്കും. 

അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള യൂണിറ്റ് ഭാരവാഹികള്‍ ചുമതലയേല്‍ക്കും. സക്രിയ യൗവ്വനത്തിന് കരുത്താവുക എന്ന വിഷയത്തില്‍ ക്ലാസ്സുകളും സംഘടനാ റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ചയും നടക്കും. സാന്ത്വനം, സാമൂഹ്യ ക്ഷേമം, ആദര്‍ശ മുന്നേറ്റം, സന്തുഷ്ട കുടുംബം, വ്യാക്തിത്വ വികസനം തുടങ്ങിയവയിലൂന്നി അടുത്ത പ്രവര്‍ത്തന വര്‍ഷം സംഘടന മുന്നോട്ട് വെക്കുന്ന കര്‍മ പദ്ധതിയുടെ അവതരണവും പഠനവും  നടക്കും. കേരളീയ യുവത്വത്തിന് പുതിയ അജണ്ട നിര്‍ണയിക്കുന്ന കര്‍മ രേഖ യൂത്ത് കൗണ്‍സിലുകളില്‍ അവതരിപ്പിക്കും.               

കാസര്‍കോട് ജില്ലയില്‍ 375 യൂണിറ്റുകളിലും  ഈ മാസം 30നകം പുനസംഘടന പൂര്‍ത്തിയാകും. 46 സര്‍ക്കിളുകള്‍ ഡിസംബര്‍ 20നകവും ഒമ്പത് സോണുകള്‍ ജനുവരി 15നകവും  പുനസംഘടിപ്പിക്കും. .ജനുവരി 26നാണ് ജില്ലാ യൂത്ത് കൗണ്‍സില്‍.

സംസ്ഥാനനത ഉദ്ഘാടനം നടക്കുന്ന ബെദിര ടിപ്പുനഗരില്‍ സംഘാടക സമിതി കണ്‍വെന്‍ഷന്‍ കൊലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി ഉദ്ഘാടനം ചെയ്തു. പോസ്റ്റര്‍ പ്രകാശനം അബ്ദുല്‍ ജബ്ബാര്‍ ഹാജി നുള്ളിപ്പാടി നിര്‍വ്വഹിച്ചു.  

Leave A Reply