Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , , » എസ് വൈ എസ് സാന്ത്വനം പൂച്ചക്കാട് ജി സി സി: പുതിയ കമ്മറ്റി നിലവില്‍ വന്നു; 15 ലക്ഷത്തിന്റെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്തും

എസ് വൈ എസ് സാന്ത്വനം പൂച്ചക്കാട് ജി സി സി: പുതിയ കമ്മറ്റി നിലവില്‍ വന്നു; 15 ലക്ഷത്തിന്റെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്തും

Written By Muhimmath News on Thursday, 4 October 2018 | 10:00

ബേക്കല്‍: എസ് വൈ എസ് സാന്ത്വനം പൂച്ചക്കാട് ജി സി സി കമ്മറ്റിയുടെ മുന്നാം വര്‍ഷിക ജനറല്‍ ബോഡി യോഗം ഷാര്‍ജ റോളായിലെ ബി.കെ.മുഹമ്മദ് കുഞ്ഞി ഹാജിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് ഹനീഫ. പി.അദ്ധ്യക്ഷത വഹിച്ചു. സാന്ത്വനം പൂച്ചക്കാട് ജി സി സി ഉപദേശക സമിതി അംഗം ബി.കെ മുഹമ്മദ് കുഞ്ഞി ഹാജി ഉല്‍ഘാടനം ചെയ്തു.

ഐ.സി.എഫ് നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡറ്റ് കബീര്‍ മാസ്റ്റര്‍ ഉല്‍ബോധന പ്രസംഗം നടത്തി. സെക്രട്ടറി ഷെരീഫ് ബടക്കന്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സാന്ത്വനം ക്ലബ്ബ് പ്രസിഡന്റ് സലാം ബടക്കാന്‍  മുഖ്യ അധിതിയായിരുന്നു.
സാലി ഹാജി മുക്കൂട്, കുഞ്ഞബ്ദുല്ല പി.എം, ഷംസു പെരിയ എന്നിവര്‍ അശംസ ഭാഷണവും നടത്തി. 

യോഗത്തില്‍ വെച്ച് 2018-19 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയുടെ പ്രസിഡണ്ടായി ഹനീഫ.പി യും ജനറല്‍സെക്രട്ടറിയായി ഫെരീഷ് ബടക്കന്‍ ട്രഷറര്‍ മുനീര്‍ എം.എം ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി മുനീര്‍ അബ്ബാസ്, ഓഡിറ്റര്‍ : കബീര്‍, വൈ പ്രസിഃ മൊയ്തു കെ.പി, ഷാഫി.പി.എച്ച്, മജീദ്. എ.പി, ജോ:സെക്രട്ടറിമാരായി
മജീദ്.കെ.എം, അബ്ദുല്‍ മജീദ്.പി, കോഓഡിനേറ്റര്‍മാരായി
ഷാര്‍ജ : അനസ്.പി, അബ്ദുല്‍ റഹീം., തായല്‍ .ബി, അമീര്‍.പി,റഫീഖ് തായല്‍, റിയാസ്.പി, ഷെഫീഖ് ബി.കെ, ഇസ്ഹാക്ക്, ദുബൈ: അബ്ദുല്‍ റഹീം, അഫ്‌സല്‍.ബി.കെ, മൊയ്തു.പുത്തൂര്‍, അബൂദാബി: സിറാജ്.എ.പി, സിറാജ്.എം.എം,, ബദറുല്‍ മുനീര്‍, അഷറഫ്.പി
അജ്മാന്‍: നജജു.ബി, നൗഷാദ് ചിറക്കല്‍, മുജീബ്.ബി, ജാബിര്‍.ബി, റാസല്‍ഖൈമ : ഹാഷിം കോയ, ഫുജൈറ : ഇര്‍ഷാദ്  
അഡ്വൈസറി ബോര്‍ഡ്: ബി.കെ.മുഹമ്മദ് കുഞ്ഞി, സാലി ഹാജി, അസീസ് മലായി, ബി.കെ അബ്ദുല്‍ റഹ്മാന്‍ , പി.എസ് മുഹമ്മദ് കുഞ്ഞി, കുഞ്ഞബ്ദുല്ല മമ്മദ് മാസ്റ്റ്, ഹനീഫ പുത്തൂര്‍, ഖാദര്‍ സഅദി എന്നിവരെയും തെരെഞ്ഞെടുത്തു,

തുര്‍ന്നു നടന്ന ചര്‍ച്ചയില്‍ പ്രവാസി ക്ഷേമനിധി  തുടങ്ങാനും
നിലവിലുള്ള റേഷന്‍, ചികിത്സാ സഹായം എന്നിവ നില നിര്‍ത്താനും 
2018-19 കാലയളവില്‍ 15 ലക്ഷം രൂപയുടെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി ശരിഫ് ബടക്കന്‍ സ്വാഗതവും
ജോ: സെക്രട്ടറി അബ്ദുല്‍ മജീദ് നന്ദിയും  പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved