Latest News :
Home » , » എസ് വൈ എസ് ഉദുമ സോണ്‍ പുനസംഘടന ശില്‍പശാല 29 ന് പൂച്ചക്കാട്

എസ് വൈ എസ് ഉദുമ സോണ്‍ പുനസംഘടന ശില്‍പശാല 29 ന് പൂച്ചക്കാട്

Written By Muhimmath News on Tuesday, 23 October 2018 | 11:11

ബേക്കല്‍: സക്രിയയൗവ്വനത്തിന് കരുത്തേകുക എന്ന പ്രമേയത്തില്‍ എസ് വൈ എസ് ആചരിച്ച് വരുന്ന അംഗത്വ ക്യാമ്പയിന്‍ ഭാഗമായി ഉദുമ സോണ്‍ പുനസംഘടനാ ശില്‍പശാല 29ന് പൂച്ചക്കാട് നടക്കും.
ഉച്ചയ്ക്ക് ഒരു മണിക്ക് പൂച്ചക്കാട് മദീനത്തുല്‍ ഉല്യം മദ്രസ്സ ഓഡിറ്റോറിയത്തില്‍ എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉല്‍ഘാടനം ചെയ്യും.
സോണ്‍ പ്രസിഡണ്ട് ബി.കെ.അഹമ്മദ് മുസ്ലിയാര്‍ കുണിയ അദ്ധ്വക്ഷത വഹിക്കും.

ജില്ല സംഘടന കാര്യ സെക്രട്ടറി അഷറഫ് കരിപ്പൊടി, ജില്ല ദഅവകാര്യ സെക്രട്ടറി അഷറഫ് സുഹ് രി, വിഷയാവതരണം നടത്തി, സോണ്‍ കണ്‍ട്രോളര്‍ കരിം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. സോണ്‍, സര്‍ക്കിള്‍ ഭാരവാഹികളും ഇ.ഡി അംഗങ്ങളും, യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറി ഇ ഡി ചീഫ്, വിവിധ ഘടകങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത റിട്ടേണിങ് ഓഫീസര്‍മാരും സംമ്പന്ധിക്കും


കുണിയ മിന്‍ഹാജ് കാമ്പസില്‍ ചേര്‍ന്ന സോണ്‍ കാബിനറ്റ് യോഗം ശില്‍പ്പശാല വിജയിപ്പിക്കാന്‍ പദ്ധതികള്‍ അസൂത്രണം ചെയ്തു.
സര്‍ക്കിള്‍ ആര്‍.ഒ മാരായി ചട്ടഞ്ചാല്‍ അഷറഫ് കരിപ്പൊടി, ചെമനാട് അബ്ദുല്‍ റഹ്മാന്‍ ബാഖവി, ബേഡകം ശാഫി സഖാഫി ഏണിയാടി, കുറ്റിക്കോല്‍ റഫിക്ക് സഖാഫി ചേടിക്കുണ്ട്, ഉദുമ നൗഫല്‍ സഅദി, പെരിയ ആബിദ് സഖാഫി, പള്ളിക്കര മൊയ്തീന്‍ പനേര, എന്നിവരെ തിരഞ്ഞെടുത്തു. കാബിനറ്റ് യോഗത്തില്‍ ബി.കെ.അഹമ്മദ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ജില്ല സംഘടന കാര്യ സെക്രട്ടറി അഷറഫ് കരിപ്പൊടി ഉല്‍ഘാടനം ചെയ്തു, മൊയ്തീന്‍ പനേര, മഹ്മൂദ് ജിലാനി ബാഖവി, ബി.എം.എ.മജീദ് മൗവ്വല്‍.ശാഫി.ബി.എ.കുണിയ, അസ്ലം ബന്താട്, തുടങ്ങിയവര്‍ സംസാരിച്ചു.
ആബിദ് സഖാഫി മൗവ്വല്‍ സ്വാഗതവും നൗഫല്‍ സഅദി നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved