Latest News :
Home » , » എസ് വൈ എസ് ഉദുമ സോണ്‍ യൂത്ത് കൗണ്‍സില്‍ ജനുവരി ഒന്നിന്, 52 യൂണിറ്റുകളും 7 സര്‍ക്കിളുകളും പുനസഘടിപ്പിക്കും

എസ് വൈ എസ് ഉദുമ സോണ്‍ യൂത്ത് കൗണ്‍സില്‍ ജനുവരി ഒന്നിന്, 52 യൂണിറ്റുകളും 7 സര്‍ക്കിളുകളും പുനസഘടിപ്പിക്കും

Written By Muhimmath News on Monday, 29 October 2018 | 18:52

ബേക്കല്‍: എസ് വൈ എസ് പുനസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനം കുറിച്ച് ജനുവരി ഒന്ന് മുതല്‍ യൂത്ത് കൗണ്‍സില്‍ സംഘടിപ്പിക്കാന്‍ പൂച്ചക്കാട് മദീനത്തുല്‍ ഉലും സുന്നി മദ്രസ്സയില്‍ സമാപിച്ച പുസംഘടനാ ശില്‍പശാലയില്‍ തീരുമാനമായി.

ഉദുമ സോണിലെ 52 യൂണിറ്റകളില്‍ നവംബര്‍ 30നകം യൂത്ത് കൗണ്‍സിലുകള്‍ പൂര്‍ത്തിയാകും. അഞ്ച് സര്‍ക്കിള്‍ യൂത്ത് കൗണ്‍സിലുകള്‍ ഡിസംബര്‍ 20 നകം പൂര്‍ത്തിയാക്കും 

വിവിധ യൂണിറ്റുകളിലേക്ക് റിട്ടേണിങ് ഓഫീസര്‍മാരെ നിയമിച്ചു. പുനസംഘടന ശില്‍പശാല എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് ബി.കെ.അഹമ്മദ് മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു.
  
ജില്ല ദഅവകാര്യ സെക്രട്ടറിയും സോണ്‍ റിട്ടേണിങ് ഓഫീസറുമായ അഷറഫ് സുഹ് രി ജില്ല അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറിയും സോണ്‍ കണ്‍ട്രോളറുമായ കരിം മാസ്റ്റര്‍ ദര്‍ബാര്‍കട്ട എന്നിവര്‍  പരിശീലനത്തിന് നേതൃത്വം നല്‍കി.  
ജില്ല സംഘടന കാര്യ സെക്രട്ടറി അഷറഫ് കരിപ്പൊടി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സോണ്‍ ,സര്‍ക്കിള്‍ ഭാരവാഹികളും യൂണിറ്റ് പ്രതിനിധികളും സംബന്ധിച്ചു. സൈനുല്‍ ആബിദ് സഖാഫി സ്വാഗതവും ബി.എം.എ.മജീദ് മൗവ്വല്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved