Latest News :
Home » » തനിമ അബ്ദുള്ള അനുസ്മരണം ഞായറാഴ്ച

തനിമ അബ്ദുള്ള അനുസ്മരണം ഞായറാഴ്ച

Written By Muhimmath News on Friday, 26 October 2018 | 10:24

മൊഗ്രാല്‍: കാസറകോഡ് ജില്ലയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും 'തനിമ' എന്ന പേരില്‍ എണ്ണമറ്റ മാപ്പിള കലാ സദസ്സുകളൊരുക്കിയും, കാസര്‍കോടിന്റെ മാപ്പിളപ്പാട്ട് പൈതൃകം നാനാഭാഗങ്ങളിലെത്തിച്ചും ശ്രദ്ധേയനായിരുന്ന 'തനിമ' അബ്ദുള്ള എന്ന എം.കെ. അബ്ദുള്ളയുടെ നാലാം ചരമ വാര്‍ഷകത്തോടനുബന്ധിച്ച് മൊഗ്രാല്‍ എം.സി. അബ്ദുല്‍ ഖാദര്‍ ഹാജി ചാരിറ്റബിള്‍ ട്രസ്റ്റ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു.

   ഒക്ടോബര്‍ 28 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ട്രസ്റ്റ് ഓഫീസില്‍ വെച്ച് ചേരുന്ന അനുസ്മരണ പരിപാടിയില്‍ ജില്ലയിലെ കലാ  സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയ  വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved