Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , , , » കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഭര്‍ത്താവിന്റെ ഉയിരെടുത്ത ഭാര്യയും കാമുകന്റെ സുഹൃത്തും അറസ്റ്റില്‍... മലപ്പുറത്തെ നടുക്കിയ ക്രൂര കൊലപാതകത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന മൊഴി

കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഭര്‍ത്താവിന്റെ ഉയിരെടുത്ത ഭാര്യയും കാമുകന്റെ സുഹൃത്തും അറസ്റ്റില്‍... മലപ്പുറത്തെ നടുക്കിയ ക്രൂര കൊലപാതകത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന മൊഴി

Written By Muhimmath News on Saturday, 6 October 2018 | 12:27
മലപ്പുറം: ബുധനാഴ്ച രാത്രി 12 ഓടെ ഇളയ മകളുമായി മുന്‍ വശത്തെ വരാന്തയിലാണ് സവാദ് ഉറങ്ങാന്‍ കിടന്നത്. പുലര്‍ച്ച രണ്ടോടെയാണ് ചോരയില്‍ കുളിച്ച നിലയില്‍ സവാദിനെ കണ്ടത്. കൊലപാതകത്തിന് പിന്നില്‍ ഭാര്യയും കാമുകനുമാണെന്ന് കഴിഞ്ഞ ദിവസം തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. ഭാര്യയെ അറസ്റ്റ് ചെയ്തതിന് തോട്ടപിന്നാലെയാണ് ഭാര്യയുടെ കാമുകന്റെ സുഹൃത്തും അറസ്റ്റിലാകുന്നത്.

കാമുകന്‍ ബഷീറിനായി പോലീസ് അന്വേഷണം ആരംഭിച്ചു. താനൂര്‍ തെയ്യാല ഓമച്ചപ്പുഴയിലെ വാടകക്വാര്‍ട്ടേഴ്‌സില്‍ പൗറകത്ത് സവാദി(40)നെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സൗജത്തിനെയും കമുകന്റെ സുഹൃത്ത് സൂഫിയെയുമാണു താനൂര്‍ സി.ഐ: എം.ഐ.ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നു സൗജത്ത് പോലീസിന് മൊഴി നല്‍കി. വ്യാഴാഴ്ച അര്‍ധരാത്രിക്കും പുലര്‍ച്ചെ ഒന്നരയ്ക്കുമിടയിലായിരുന്നു അരുംകൊല. വൈദ്യുതി പോയതിനാല്‍ ഗ്രില്ലുള്ള വരാന്തയിലായിരുന്നു മൂത്ത കുട്ടിക്കൊപ്പം മത്സ്യത്തൊഴിലാളിയായിരുന്ന സവാദ് ഉറങ്ങിയിരുന്നത്.

രണ്ടു ദിവസത്തെ അവധിയെടുത്തു ഗള്‍ഫില്‍നിന്നെത്തിയ കാമുകനായി പുറകുവശത്തെ വാതില്‍ യുവതി തുറന്നുകൊടുത്തു. തുടര്‍ന്നു ബഷീര്‍ മരവടി കൊണ്ട് സവാദിന്റെ തലയടിച്ച് തകര്‍ത്തു. രക്തം ചീറ്റയപ്പോള്‍ കുട്ടി ഉണര്‍ന്നു. കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട ശേഷം സൗജത്ത് കത്തിയെടുത്ത് ഭര്‍ത്താവിന്റെ കഴുത്തറുത്ത് മരണം ഉറപ്പിക്കുകയായിരുന്നു. അടിയുടെ ശക്തിയില്‍ നെറ്റിയിലെ എല്ലിന് പൊട്ടലുണ്ടായി. നെറ്റിയിലെ പരുക്കായിരിക്കാം മരണകാരണമെന്നാണ് പോലിസിന്റെ സംശയം. കറുത്തഷര്‍ട്ട് ധരിച്ച ഒരാള്‍ ഓടിപ്പോകുന്നത് കെണ്ടന്ന കുട്ടിയുടെ മൊഴിയാണ് വഴിത്തിരിവായത്. ഭാര്യയെ ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഗള്‍ഫിലുള്ള ബഷീര്‍ കൊലനടത്താനായി നാട്ടിലെത്തിയ വിവരം വീട്ടുകാര്‍പോലും അറിഞ്ഞില്ല. രണ്ടു ദിവസം മുമ്പ് മംഗലാപുരം വിമാനത്താവളത്തിലെത്തിയ പ്രതിയെ തെയാലയിലെ സവാദിന്റെ വീട്ടിലെത്തിച്ചതു സുഹൃത്ത് സൂഫിയാനാണ്. രക്തംപുരണ്ട വസ്ത്രങ്ങള്‍ നശിപ്പിക്കാന്‍ സഹായിച്ചതും ഇയാളാണ്. കാസര്‍കോട്ടുവച്ചാണ് സൂഫിയാന്‍ താനൂര്‍ പോലീസിന്റെ പിടിയിലായത്. ബഷീര്‍ വിദേശത്തേക്കു തിരിച്ചുപോയോയെന്നു വ്യക്തമല്ല.

ബഷീറും സൗജത്തും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. ഇരുവരും ഒരുമിച്ചു താമസിക്കാന്‍ ആഗ്രഹിച്ചിരുന്നു. താന്‍ മത്സ്യബന്ധത്തിനു കടലില്‍ പോകുമ്പോള്‍ കാമുകനൊപ്പം ഭാര്യ ചുറ്റിക്കറങ്ങാന്‍ പോകുന്നത് സവാദ് ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്നാണു വിവരം. തിരുന്നെല്ലി അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്വാര്‍ട്ടേഴ്‌സ്. രണ്ടു വര്‍ഷത്തോളമായി സവാദും ഭാര്യയും മക്കളും ഇവിടെയാണു താമസിക്കുന്നത്. സംഭവം നടക്കുന്നതിന്റെ തലേന്നും സവാദ് കടലില്‍ പോയിരുന്നു. മക്കള്‍: സജാദ്, ഷര്‍ജ ഷെറി, ഷംസ ഷെറി, സജ്‌ല ഷെറി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved