Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , » തിരുവനന്തപുരത്ത് പ്ലാസ്റ്റിക് ഉല്‍പന്ന ശാലയില്‍ വന്‍ തീപിടിത്തം

തിരുവനന്തപുരത്ത് പ്ലാസ്റ്റിക് ഉല്‍പന്ന ശാലയില്‍ വന്‍ തീപിടിത്തം

Written By Muhimmath News on Wednesday, 31 October 2018 | 21:40
























തിരുവനന്തപുരം: തിരുവനന്തപുരം മണ്‍വിള ഫാമിലി പ്ലാസ്റ്റിക് നിര്‍മാണ യൂനിറ്റില്‍ വന്‍ തീപ്പിടിത്തം. അഗ്‌നിശമന സേനയും പോലീസും തീയണക്കാന്‍ ഊര്‍ജിത ശ്രമം തുടരുകയാണ്. ഫാക്ടറിക്കുള്ളില്‍ നിന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറികള്‍ തുടരുകയാണ്. ആളപായമില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമം.

തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുന്നതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. ഇതുവഴിയുള്ള ഗതാഗതവും നിരോധിച്ചിരിക്കുകയാണ്. കുറച്ച് ദിവസം മുമ്പും ഇവിടെ ഇത്തരത്തില്‍ തീപ്പിടിത്തമുണ്ടായിരുന്നു. അന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമായി പറഞ്ഞിരുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved