Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , , » അമൃതസര്‍ ട്രെയിന്‍ ദുരന്തം: ഹോണ്‍ മുഴക്കിയിട്ടും ആളുകള്‍ മാറിയില്ലെന്ന് എന്‍ജിന്‍ ഡ്രൈവര്‍

അമൃതസര്‍ ട്രെയിന്‍ ദുരന്തം: ഹോണ്‍ മുഴക്കിയിട്ടും ആളുകള്‍ മാറിയില്ലെന്ന് എന്‍ജിന്‍ ഡ്രൈവര്‍

Written By Muhimmath News on Sunday, 21 October 2018 | 19:09

ന്യൂഡല്‍ഹി: അമൃതസറില്‍ 59 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ ദുരന്തത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി എഞ്ചിന്‍ഡ്രൈവര്‍. അപകടം മുന്നില്‍ കണ്ടപ്പോള്‍ തുടര്‍ച്ചയായി ഹോണടിച്ച് ആളുകളെ മാറ്റാന്‍ ശ്രമിക്കുകയും എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിക്കുകയും ചെയ്തിരുന്നുെവെന്ന് എന്‍ജിന്‍ ഡ്രൈവര്‍ അരവിന്ദ് കുമാര്‍ പറഞ്ഞു.



എന്നാല്‍ ഹോണടി കേട്ടിട്ടും ആളുകള്‍ മാറിയില്ല. എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചതിനാല്‍ ട്രെയിന്‍ നില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ട്രെയിനിനു നേരെ ഒരു വിഭാഗം ആളുകള്‍ കല്ലെറിഞ്ഞു. ഈ സാഹചര്യത്തില്‍ ട്രെയിനിലെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് താന്‍ ട്രെയിന്‍ നിര്‍ത്താതെ മുന്നോട്ടു പോവുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അപകടം നടന്നയുടന്‍ തന്നെ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved