Latest News :
തകര്‍ന്നടിഞ്ഞ് ബിജെപി; രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ്; മാറിമറിഞ്ഞ് മധ്യപ്രദേശ്; തെലങ്കാനയില്‍ ടിആര്‍എസ്; മിസോറാമില്‍ എംഎന്‍എഫ്‌
Home » , » താജുല്‍ ഉലമാ, നൂറുല്‍ ഉലമാ അനുസ്മരണവും ഉദുമ സോണ്‍ സഅദി സംഗമവും ശനിയാഴ്ച

താജുല്‍ ഉലമാ, നൂറുല്‍ ഉലമാ അനുസ്മരണവും ഉദുമ സോണ്‍ സഅദി സംഗമവും ശനിയാഴ്ച

Written By Muhimmath News on Friday, 12 October 2018 | 16:51
























കുമ്പള: സുന്നീ കൈരളിയുടെ ആത്മീയ നേതൃത്വമായിരുന്ന ശൈഖുനാ താജുല്‍ ഉലമ,മൗലാനാ നൂറുല്‍ ഉലമാ, ശൈഖുന പി.എ.ഉസ്താദ് എന്നീ മഹാന്മാരുടെ ആണ്ട് നേര്‍ച്ചയും ഉദുമ സോണ്‍ സഅദി സംഘമവും 13ന് ശനിയാഴ്ച വൈകുന്നേരം 4.15ന്  മവ്വല്‍ അറബി പള്ളിയില്‍ വെച്ച്  നടക്കും. 

സയ്യിദ് എ.പി.എസ് ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍ പ്രാര്‍ത്ഥന നടത്തും  പ്രസിഡന്റ് സയ്യിദ് അഷ്‌കര്‍ തങ്ങള്‍ അദ്ധ്യക്ഷം വഹിക്കും. എം.യു.എസ് സുപ്രിം കൗണ്‍സില്‍ അംഗം കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം സഅദി മുഗു വിഷയാവതരണവും ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് അനുസ്മരണ പ്രഭാഷണവും നടത്തും. 

ഇബ്രാഹിം സഅദി,ഖാലിദ് സഅദി,മൊയ്തു സഅദി മേല്‍പറമ്പ്
നൗഫല്‍ സഅദി സംബന്ധിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved