Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്
Home » , » മഹ്‌ളറത്തുല്‍ ബദ്‌രിയ്യ വാര്‍ഷികവും ബായാര്‍ ഉസ്താദ് അനുസ്മരവും 10ന് ഉളുവാറില്‍

മഹ്‌ളറത്തുല്‍ ബദ്‌രിയ്യ വാര്‍ഷികവും ബായാര്‍ ഉസ്താദ് അനുസ്മരവും 10ന് ഉളുവാറില്‍

Written By Muhimmath News on Wednesday, 3 October 2018 | 10:20
























ഉളുവാര്‍ :ഉളുവാര്‍ യുണിറ്റ് കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ് , എസ്.എസ്.എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഉളുവാര്‍ താജുല്‍ ഉലമ  സൗധത്തില്‍ മാസാന്തം നടക്കുന്ന മഹ്‌ളറത്തുല്‍ ബദ്‌രിയ്യയുടെ വാര്‍ഷികവും ഇയ്യിടെ അന്തരിച്ച സമസ്ത മഞ്ചേശ്വരം താലൂക്ക് പ്രസിഡന്റ് ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍ അനുസ്മരണവും ഒക്ടോബര്‍ 10ന് ഉളുവാര്‍ താജുല്‍ ഉലമ  നഗറില്‍  നടക്കും.

വൈകിട്ട് 7 മണി മുതല്‍ നടക്കുന്ന പരിപാടിയില്‍ മഹ്ലറത്തുല്‍ ബദ്‌രിയ്യ, അനുസ്മരണ പ്രഭാക്ഷണം, ബുര്‍ദ ആലാപനം, പ്രാര്‍ത്ഥന  സംഗമം എന്നിവ നടക്കും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ബുഖാരി  കുറ നേതൃത്വം നല്‍കും. എസ്.വൈ.എസ് ജില്ലാ അഡ്മിസ്‌ട്രെഷന്‍ സെക്രട്ടറി  അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട അനുസ്മരണ പ്രഭാഷണം നടത്തും.

ജില്ലാ സാന്ത്വനം സെക്രട്ടറി ഷാഫി സഅദി ഷിറിയ കുന്നില്‍ മഹ്‌ളറത്തുല്‍ ബദ്‌രിയ്യക്കും മുഹമ്മദലി കാസര്‍കോട് ബുര്‍ദാക്കും നേതൃത്വം നല്‍കും. പരിപാടിയില്‍ സംഘടനാ നേതാക്കള്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved