Latest News :
Home » , , » ഉര്‍ദു, മാനവികതക്ക് മാധുര്യ മൂട്ടിയ ഭാഷ

ഉര്‍ദു, മാനവികതക്ക് മാധുര്യ മൂട്ടിയ ഭാഷ

Written By Muhimmath News on Monday, 15 October 2018 | 16:56


ഉപ്പള: വിശാലമായ സാഹിത്യവും, മാധുര്യവും നിറഞ്ഞ ജനസഹസ്രങ്ങളുടെ ഭാഷയാണ് ഉര്‍ദുവെന്ന് സംസ്ഥാനത്തെ ഉര്‍ദു മാതൃഭാഷക്കാരയ ദഖ്‌നികളുടെ സംസ്ഥാന സംഘടനയായ കേരള ദഖ്‌നി മുസ്ലിം  അസോസിയേഷന്റെ സംസ്ഥാനതല നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ.കെ.എം.അഷ്‌റഫ് പറഞ്ഞു. ഉര്‍ദു ഭാഷക്ക് സ്‌കൂളും, നിരവധി ഭൂതകാല അടയാളങ്ങളുമുള്ള ഉപ്പളയില്‍ തന്നെ ഈ ക്യാമ്പ് സംഘടിപ്പിച്ചതില്‍ അഭിമാനമുണ്ടെന്നും, ഭാഷ ന്യൂനപക്ഷമായ ദഖ്‌നികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. 

സംസ്ഥാന ചെയര്‍മാന്‍ അബ്ദുല്‍ മജീദ് അധ്യക്ഷനായ ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ ഇബ്രാഹിം, ജില്ലാ പ്രസിഡന്റ് ബഷീര്‍ അഹമ്മദ്, മഖ്ബൂല്‍ അഹമ്മദ്, എസ്.എ.ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു. എം.ഐ.ഷബീര്‍, ഇഖ്ബാല്‍ ഷരീഫ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി മുഹമ്മദ് അസിം മണിമുണ്ട സ്വാഗതവും, ഷഅബാന്‍ കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.
          
സംസ്ഥാന സമിതി ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു.കാസര്‍ക്കോട് ഗോവിന്ദ പൈ കോളേജില്‍ ഉര്‍ദു ബിരുദ കോഴ്‌സുകള്‍ ആരംഭിക്കണമെന്ന് പ്രമേയം പാസാക്കി.ദഖ്‌നി സമൂഹത്തിന് അനിവാര്യമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളും ,പദ്ധതികകളും നടപ്പിലാക്കാനും, ജില്ലാതലങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും സംസ്ഥാന സമിതി തീരുമാനമെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved