Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » » സ്ത്രീധനം കൂട്ടി ചോദിച്ചു; പെണ്‍വീട്ടുകാര്‍ വരന്റെ തല പകുതി മൊട്ടയടിച്ചു

സ്ത്രീധനം കൂട്ടി ചോദിച്ചു; പെണ്‍വീട്ടുകാര്‍ വരന്റെ തല പകുതി മൊട്ടയടിച്ചു

Written By Muhimmath News on Monday, 22 October 2018 | 21:39

ലഖ്‌നൗ: സ്ത്രീധനം കൂട്ടിച്ചോദിച്ച വരന്റെയും പിതാവിന്റെയും സഹോദരന്റെയും തല പെണ്‍വീട്ടുകാര്‍ പകുതി മൊട്ടയടിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഒരാഴ്ചയായി ദിനംപ്രതി വരന്റെ വീട്ടുകാര്‍ സ്ത്രീധനം കൂട്ടിച്ചോദിച്ചതാണ് വധുവിന്റെ വീട്ടുകാരെ പ്രകോപിച്ചത്.

സ്ത്രീധനം കൂട്ടിനല്‍കിയില്ലെങ്കില്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കില്ല എന്നും വരന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. മോട്ടോര്‍ സൈക്കിള്‍ വേണം എന്നാതായിരുന്നു ആദ്യത്തെ ആവശ്യം. അത് വാങ്ങി നല്‍കിയപ്പോള്‍ ആ ബ്രാന്‍ഡ് പോരെന്നും മറ്റൊരെണ്ണം വാങ്ങി നല്‍കണം എന്നുമായി ആവശ്യം. ഇതും വീട്ടുകാര്‍ അംഗീകരിച്ചു


എന്നാല്‍ കല്യാണദിവസം എത്തിയപ്പോള്‍ സ്വര്‍ണ്ണത്തിന്റെ നെക്ലേസ് വാങ്ങിച്ചു നല്‍കണം എന്നാതായിരുന്നു വരന്റെ  ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയ്യാറായില്ല. കൂടാതെ വരന്റെ വീട്ടുകാര്‍ മോശമായി പെരുമാറുകയും ചെയ്തു. ഇതോടെ സ്ഥിതിഗതികള്‍ വഷളായി. തുടര്‍ന്ന് അവിടെ നിന്നും പോകാന്‍ ശ്രമിച്ച വരന്റെയും പിതാവിന്റെയും സഹോദരന്റെയും തല പകുതി മൊട്ടയടിച്ച് ഇവരെ പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved