Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page























കണിച്ചുകുളങ്ങര: ദേവസ്വം ബോര്‍ഡിലെ സവര്‍ണ മേധാവിത്വത്തെ ചോദ്യം ചെയ്ത് വെള്ളാപ്പള്ളി. ദേവസ്വം ബോര്‍ഡില്‍ എത്ര അവര്‍ണരുണ്ട് എന്ന ചോദ്യമുയര്‍ത്തിയാണ് വെള്ളാപ്പള്ളി രംഗത്തുവന്നിരിക്കുന്നത്.


'ദേവസ്വം ബോര്‍ഡ് ആരുടെ കയ്യിലാണ്. 96% ദേവസ്വം ബോര്‍ഡ് സവര്‍ണ സമുദായങ്ങളുടെ കയ്യിലിരിക്കുകയാണ്. അവര്‍ണര്‍ എത്ര ശതമാനമുണ്ട്. പിന്നോക്കക്കാരും പട്ടിക ജാതിക്കാരുമായിട്ട് വെറും നാലു ശതമാനം. ' എന്നാണ് അദ്ദേഹം ചോദിച്ചത്.

ശബരിമലയില്‍ അവര്‍ണര്‍ പാരമ്പര്യമായി നടത്തിയിരുന്ന പല ആചാരങ്ങളും പിന്നീട് എടുത്തുമാറ്റപ്പെടുന്ന സാഹചര്യമുണ്ടായി. ഇപ്പോള്‍ സ്ത്രീ പ്രവേശനത്തിനെതിരെ ആചാരത്തിന്റെ പേരു പറഞ്ഞ് പ്രതിഷേധിക്കുന്നവര്‍ അന്നൊക്കെ എവിടെയായിരുന്നെന്നും അദ്ദേഹം ചോദിക്കുന്നു.

1991നു മുമ്പുവരെ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചിരുന്നു. പിന്നീടാണ് ഇതില്‍ മാറ്റമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയ്‌ക്കെതിരെ ഹിന്ദുക്കള്‍ എന്ന പേരില്‍ സമരം ചെയ്യുന്നത് ചുരുക്കം വരുന്ന സവര്‍ണര്‍ മാത്രമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. '28% വരുന്ന ഈഴവസമുദായത്തെ വിളിച്ച് ആലോചിച്ചിട്ടുണ്ടോ. ഇവിടുത്തെ പട്ടികജാതി പട്ടികസമുദായത്തെ വിളിച്ച് ആലോചിച്ചിട്ടുണ്ടോ. ധീരവരെ വിളിച്ചിട്ടുണ്ടോ. ആരെയൊക്കെ ഇവര് വിളിച്ചാലോചിച്ചു. അങ്ങനെ വിളിച്ച് ആലോചിച്ചൊരു തീരുമാനമെടുത്തതായി എനിക്കറിയില്ല. ' ഹിന്ദുക്കള്‍ ഒരുമിക്കുന്നുവെന്ന് അവകാശപ്പെട്ടുള്ള ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

Leave A Reply