Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page























ദുബായ്: ദുബായ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പ്രഥമ കാരുണ്യ പദ്ധതിയായ് മര്‍ഹും പാണക്കാട് സയ്യദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ പേരില്‍ ബദിയടുക്കയിലും മലയോര മേഖലകളിലും സൗജന്യ സേവനം നടത്തുന്നതിനായ് ആധുനിക രീതിയിലുള്ള സൗജന്യ ആശ്രയ ആംബുലന്‍സ് സമര്‍പ്പണം നവംബര്‍ 23ന് വൈകുന്നേരം 6 മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദ് അലി  ഉദ്ഘാടനം ചെയ്യുമെന്ന്  ദുബായ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി  പ്രസിഡന്റ്  മുഹമ്മദ് പിലാങ്കട്ട ജനറല്‍ സെക്രട്ടറി എം എസ് ഹമീദ് ട്രഷറര്‍  അഷ്‌റഫ് കൂക്കംകടല്‍ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്‌റ് ചെയര്‍മാന്  മാഹിന്‍ കേളോട് ജനറല്‍ കണ്‍വീനര്‍ സലാം കന്യപ്പാടി എന്നിവര്‍ അറിയിച്ചു.

ശിഹാബ് തങ്ങള്‍ ചാരിറ്റബിള് ട്രസ്റ്റ് ബദിയടുക്ക മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത് ബദിയടുക്ക ബസ് സ്റ്റാന്റ്് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ദളിത് ലീഗ് സംസ്ഥാന ജനറല്‍  സെക്രട്ടറിയുമായ എ പി ഉണ്ണികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും ശിഹാബ് തങ്ങള്‍ ചാരിറ്റബിള് ട്രസ്‌റ് ചെയര്‍മാന് മാഹിന്‍ കേളോട് അധ്യക്ഷത വഹിക്കും.

മുസ്ലിം ലീഗ് ജില്ലാ മ്പ്രസിഡന്റ് എം സി കമറുദ്ദീന്‍ ജനറല്‍ സെക്രട്ടറി എ അബ്ദുറഹ്മാന്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ എ ജി സി ബശീര്‍ ബദിയടുക്ക പഞ്ചായത്ത് മുസ്ലിം  ലീഗ് പ്രസിഡന്റ് ബദറുദ്ദീന്‍ താഷിം ജനറല്‍ സെക്രട്ടറി അന്‍വര്‍ ഓസോണ്‍ മറ്റു മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും സംസ്ഥാന ജില്ലാ മണ്ഡലം  നേതാക്കള്‍  സംബന്ധിക്കും. ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥികളെയും ജീവകാരുണ്യ പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിക്കും

മാസങ്ങള്‍ക്ക് മുമ്പ് പുനഃസംഘടിപ്പിച്ച ദുബായ് കെ എം സി സി ബദിയടുക്ക ഞ്ചായത്ത് കമ്മിറ്റിയുടെ ആദ്യസംരഭമാണിത്. നേരത്തെ 4 വീടുകള്‍ നിര്‍മിച്ച നല്‍കി മാതൃക പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്നു ഒട്ടനവധി ജീവകാരുണ്യപ്രവര്‍ത്തനമാണ് പഞ്ചായത്ത് കമ്മിറ്റി നടത്തി വരുന്നത് 
മലയോരമേഖല ഉള്‍പ്പെടുന്ന പ്രദേശമായ ഈ മേഖലകളില്‍ നിന്നും അടിയന്തിര ചികിത്സായ്ക്ക് കാസറകോടോ, മംഗലാപുരത്തേയോ ആണ് ആശ്രയിക്കുന്നത്. പകല്‍ സമയങ്ങളില്‍ തന്നെ വാഹനലഭ്യത കുറവുള്ള ഈ മേഖല രാത്രികാലങ്ങളില്‍ വല്യ പ്രയാസമാണ് അനുഭവിക്കുന്നത്.
ഈ ദുരിതങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് ഇവിടുത്തുകാരുടെ ചിരകാല അഭിലാഷം സാക്ഷാത്കരിക്കുന്നതിന്ന് വേണ്ടിയാണ് ബദിയടുക്ക പഞ്ചായത്ത് ദുബായ് കെ   എം സി സി ആംബുലന്‍സിനു പ്രഥമ പരിഗണന നല്‍കിയത്.
മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും സാമൂഹിക സാംസകാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കുന്ന പരിവാടിയില്‍ നാട്ടിലുള്ള മുഴുവന്‍  പ്രവര്‍ത്തകരും പങ്കെടുക്കണം എന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു

Leave A Reply