'ജൂതനായ മുതലാളിക്ക് മുന്നൂറ് ഈന്തപ്പന തൈകള്‍ നട്ടു വളര്‍ത്തി വിളയുടെ പ്രായം എത്തിക്കണം. നാല്പത് ഉകിയ സ്വര്‍ണവും. എന്നാല്‍ അദ്ദേഹം സ്വതന്ത്രനാവും. നബി അദ്ദേഹത്തെ പ്രേരിപ്പിച്ചു. സ്വഹാബികളോട് അദ്ദേഹത്തെ സഹായിക്കാന്‍ പറഞ്ഞു. മുന്നൂറ് തൈകള്‍ അദ്ദേഹം സംഘടിപ്പിച്ചു.
നബി: നിങ്ങള്‍ കുഴി ഉണ്ടാക്കുക. സ്വഹാബികള്‍ സഹായം ചെയ്തു. നബിതങ്ങള് പറഞ്ഞു. കുഴിയുടെ പണി പൂര്‍ത്തിയായാല്‍ നീ എന്റെ സമീപത്ത് എത്തുക. തൈകള്‍ ഞാന്‍ വെക്കും.
നബിയുടെ പ്രായോഗിക ഇടപെടല്‍. അത്ഭുത കരങ്ങളുടെ ഉടമ. നബിതങ്ങള് അദ്ദേഹത്തിന്റെ കൂടെ പുറപ്പെടുന്നു. ഭരണാധികാരിയാണ് നബി. കൂടെ സ്വഹാബികള്‍. ഓരോ തൈയും നബിതന്നെ വെച്ചു.
അദ്ദേഹം പറഞ്ഞു: മുന്നൂറ് തൈകളില്‍ ഒന്നും ഉണങ്ങിയില്ല, അത്ഭുതകരമായ വളര്‍ച്ചയായിരുന്നു തൈകള്‍ക്ക്. പെട്ടെന്ന് വളര്‍ന്ന് വലുതായി. ഇനി യജമാനന് നല്‍കേണ്ട നാല്പത് ഉകിയ സ്വര്‍ണം എങ്ങിനെ കിട്ടും. അദ്ദേഹം പറയുന്നു. ഒരു ദിവസം ഒരാള്‍ നബിതങ്ങള്‍ക്ക് ഒരു കോഴിമുട്ടയുടെ വലിപ്പം സ്വര്‍ണം നല്കി. ഉടനെ നബിതങ്ങള് വിളിച്ചുപറഞ്ഞു. എവിടെ മോചനപത്രം എഴുതപ്പെട്ട നമ്മുടെ സുഹൃത്ത്. ഉടനെ അദ്ദേഹം ചെന്നു. നബിതങ്ങള് അത് അദ്ദേഹത്തിന് നല്‍കിക്കൊണ്ട് പറഞ്ഞു. യജമാനന്റെ സമീപത്തു ചെന്ന് കരാര്‍ പൂര്‍ത്തിയാക്കുക. സ്വതന്ത്രനാവുക. അദ്ദേഹം നബിയോട് ചോദിച്ചു. കരാര്‍ എങ്ങിനെ ഈ ചെറിയ സ്വര്‍ണ്ണക്കഷണം കൊണ്ട് നല്‍കേണ്ട നാല്പത് ഉകിയ സ്വര്‍ണം എത്തിക്കുക.
നബി: നിങ്ങള്‍ പോവുക. അല്ലാഹു ഇതില്‍നിന്ന് താങ്കളുടെ ബാധ്യത നിറവേറ്റിത്തരട്ടെ എന്നുപറഞ്ഞു പ്രവാചകര്‍. അദ്ദേഹം പറയുന്നു ഞാന്‍ യജമാനന്റെ അടുത്തെത്തി. റബ്ബാണ് സത്യം ഈ സ്വര്‍ണം തുറന്നപ്പോള്‍ അത് നാല്പത് ഉഖിയ സ്വര്‍ണമുണ്ടായിരുന്നു.
അദ്ദേഹം വിമോചിതനായി. മദീനയില്‍ വന്നു. ഇന്ന് അദ്ധേഹം നബിയുടെ സഹചാരിയാണ്. സല്‍മാനുല്‍ ഫാരിസിയാണ് പ്രസ്തുത വ്യക്തി.
അബ്ബാസ് സഖാഫി കാവുംപുറം
(മുഹിമ്മാത്ത് ഖത്വീബ്)