Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , » സ്ഫടികമാണ്, പൊട്ടരുത്

സ്ഫടികമാണ്, പൊട്ടരുത്

Written By Muhimmath News on Tuesday, 13 November 2018 | 17:37

               




















ജുമുഅയുടെ മഹത്വവും അവര്‍ക്ക് ജമാഅത്ത് നിസ്‌കാരത്തിന്റെ പവിത്രതയും അവര്‍ കൊണ്ടുപോകുന്നു. രോഗസന്ദര്‍ശനം, ജനാസ സംസ്‌കരണം അവയുടെ കൂലിയും അവര്‍ക്കു തന്നെ. അതിലുപരി ധര്‍മ്മസമരത്തിന്റെ വലിയ പ്രതിഫലവും അവര്‍ നേടിയെടുക്കുന്നു. ഞങ്ങള്‍ വീട്ടുജോലി, സന്താനപരിപാലനം, ഗര്‍ഭം ധരിക്കല്‍, ഭര്‍ത്താവിന്റെ വീട്ടില്‍ സേവനം മാത്രം... അവര്‍ക്കുള്ള ഫലം ഞങ്ങള്‍ക്ക് വേണ്ടയോ? അവര്‍ക്ക് മാത്രം മതിയോ? 
ബുദ്ധിമതിയായ ഒരു മദീനക്കാരി സ്വഹാബികളോടു കൂടിയിരിക്കുന്ന നബിയോട് ചോദിച്ച ചോദ്യമാണിത്.
നബിതങ്ങള്‍ ആ സ്ത്രീയെ പ്രശംസിച്ചുകൊണ്ട് അവളോട് പറഞ്ഞു: പള്ളിയില്‍ പോകാതെ, ജുമുഅക്ക് പോകാതെ ധര്‍മ്മസരത്തില്‍ പങ്കെടുക്കുക, മയ്യത്ത് പരിപാലനത്തിലും രോഗസന്ദര്‍ശനത്തിലും സാന്നിധ്യം വേണ്ട. ഇവകള്‍ കൂടാതെതന്നെ ഇവയുടെ പ്രതിഫലം നിങ്ങള്‍ക്ക് സ്ത്രീകള്‍ക്ക് ലഭിക്കും. നിങ്ങള്‍ ഭര്‍ത്താവിന്റെ തൃപ്തിക്കനുസരിച്ച് നിങ്ങള്‍ ജീവിക്കുക. 
കേട്ട ഉടനെ ആ സ്ത്രീ തക്ബീര്‍ ചൊല്ലി പിരിഞ്ഞുപോയി. അസ്മാഅ് ബിന്‍ത് യസീദ് ആകുന്നു ആ മഹതി. ആ മഹതി എങ്ങനെ ആഹ്ലാദിക്കാതിരിക്കും. ഓഫറുകളും ആനുകൂല്യങ്ങളും ആരും ഇഷ്ടപ്പെടും.... ആനുകൂല്യവും ഓഫറുകളും അടിച്ചമര്‍ത്തലാണെന്ന് പറുന്നവനാണ് ഏറ്റവും വലിയ വിഡ്ഡി. 
നിങ്ങള്‍ക്കും പുരുഷന്മാര്‍ക്ക് ലഭിക്കുന്നത് കിട്ടണമെങ്കില്‍ അവരെപ്പോലെ എല്ലാ മേഖലകളിലും സാന്നിധ്യം വേണം എന്ന നിബന്ധന വെച്ചാലുള്ള സാഹചര്യം ഒന്നു ഓര്‍ത്തുനോക്കൂ. സ്ത്രീകള്‍ പിഞ്ചുകുഞ്ഞുങ്ങളുമായി പള്ളിയുലം മറ്റും വരേണ്ടിവരും. സുബ്ഹിന്റെ സമയം കഠിപ്രയാസമാകും. പള്ളികള്‍ ചില്‍ഡ്രന്‍സ് പാര്‍ക്കാകും. മാതാവിന്റെ പ്രയാസം എത്രമാത്രം കഠിനമാകും.
എല്ലാ ആനുകൂല്യവും നബി അവര്‍ക്ക് നല്‍കി. കേവലം നാലു കാര്യം ചെയ്താല്‍ അവളെ സ്വര്‍ഗത്തിന്റെ കവാടം വിളിച്ച് സ്വര്‍ഗത്തില്‍ കടത്തുമെന്നും നബിതങ്ങള്‍ പറഞ്ഞു.
ആ നാലു കാര്യങ്ങള്‍ ഇവയാണ്. 1. നിസ്‌കാരം, 2. നോമ്പ്, 3. ഭര്‍ത്താവിനെ വഴിപ്പെടുക. 4. വ്യഭിചാരത്തില്‍നിന്ന് ശരീരം കാക്കുക. 


വേഗതയിലാണ് ഒട്ടകം പോകുന്നത് ഒട്ടകത്തിന്റെ മുകളില്‍ സ്ത്രിയാണ്. വേഗത കണ്ട നബി തങ്ങള്‍ ഒട്ടകക്കാരനോട് പറഞ്ഞു പതുക്കെ... പതുക്കെ....മുകളില്‍ സ്ഫടികമാണ്. സ്ത്രി, അവളാണ് പെങ്ങള്‍, അവളാണ് മാതാവ്, അവളാണ് സഹധര്‍മിണി. അവള്‍ നന്നായാല്‍ വിലമതിക്കാനാവാത്ത വസ്തുവും അവള്‍ തന്നെ. നബി തങ്ങള്‍ പറഞ്ഞു ഇഹലോകത്ത് ഏറ്റവും നല്ല വസ്തു സ്വാലിഹത്തായ സ്ത്രിയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved