Latest News :
Home » » കാറും ബൈക്കും കൂട്ടിയിടിച്ച് മദ്രസാധ്യാപകന് ഗുരുതരം

കാറും ബൈക്കും കൂട്ടിയിടിച്ച് മദ്രസാധ്യാപകന് ഗുരുതരം

Written By Muhimmath News on Saturday, 3 November 2018 | 11:25

തൃക്കരിപ്പൂര്‍: കാറും ബൈക്കും കൂട്ടിയിടിച്ച് മദ്രസാധ്യാപകന് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഒളവറ മുണ്ട്യക്കു സമീപമാണ് അപകടമുണ്ടായത്. കൈക്കോട്ടുകടവിലെ എം കെ അബ്ദുല്ല ദാരിമി(65) ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അബ്ദുല്ലയെ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന കാറാണ് അപകടം വരുത്തിയത്. എതിരെ വരികയായിരുന്ന അബ്ദുല്ലയുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ അബ്ദുല്ലയെ ഓടിക്കൂടിയവരാണ് ആശുപത്രിയിലെത്തിച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved