Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , , , » ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

Written By Muhimmath News on Wednesday, 28 November 2018 | 20:29

പൊയിനാച്ചി: ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. കൂട്ടപ്പുന്ന കുറുക്കന്‍കുന്ന് കോളനിയിലെ രാമകൃഷ്ണനാ (70)ണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടരയോടെ മൈലാട്ടി ദേശീയപാതയിലാണ് അപകടം. ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകര്‍ സഞ്ചരിച്ച ബൈക്കാണ് ഇടിച്ചത്.

പരിക്കേറ്റ രാമകൃഷ്ണനെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ടുമണിയോടെ മരിച്ചു. ബൈക്ക് ബേക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ: ഭവാനി. മക്കള്‍: ജ്യോതി, ഗീത. മരുമക്കള്‍: വിനോദ് (കൂവാര, മൂന്നാംകടവ്), ഉമേശന്‍ (ചുള്ളിക്കര).

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved