Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page























അല്‍ഐന്‍: 'ആകാശം അകലെയല്ല' എന്ന പ്രമേയത്തില്‍ ആര്‍ എസ് സി ഗള്‍ഫ് തലത്തില്‍ പ്രഖ്യാപിച്ച  സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ്‌ന്റെ ഭാഗമായി അല്‍ഐന്‍ സെന്‍ട്രല്‍ തല സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് സമാപിച്ചു. മുവൈജി വഫ സ്‌ക്വയറില്‍ നടന്ന സംഗമം വൈവിധ്യമാര്‍ന്ന സെഷനുകളാല്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവം പകരുന്നതായി .
             
സ്റ്റുഡന്റ്‌സ് ഡയസ് ,മീറ്റ് ദി ഗസ്റ്റ്, ഗ്രൂപ് ഡിസ്‌കഷന്‍ , അവര്‍  സര്‍ക്കിള്‍ , ഷെയ്ക്ക് ഹാന്‍ഡ്, ഹെല്‍ത്ത് ടിപ്‌സ് തുടങ്ങി വിവിധ സെഷനുകള്‍ നടന്നു. ഡോക്ടര്‍ അന്‍സാരി, ഡോക്ടര്‍ ശാഹുല്‍ ഹമീദ് , നിസാര്‍ പുത്തന്‍പള്ളി, അസ്‌കര്‍ വൈലത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
          
സമാപന സംഗമത്തില്‍ പ്രോഗ്രാം ഡയറക്ടര്‍ ഫൈസല്‍ അസ്ഹരി അധ്യക്ഷത വഹിച്ചു. ഫദലു മുഹമ്മദലി ഉത്ഘാടനം ചെയ്തു. ഇക്ബാല്‍ താമരശ്ശേരി സിണ്ടിക്കേറ്റ് പ്രഖ്യാപനവും നാസര്‍ കൊടിയത്തൂര്‍ സ്റ്റുഡന്റസ് സര്‍ക്കിള്‍ പ്രഖ്യാപനവും നടത്തി. അഹ്മദ് ഷെറിന്‍ ഉദുമ പ്രമേയ പ്രഭാഷണം നടത്തി.  ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് നിയാസ് മാസ്റ്റര്‍ ചോല കുട്ടികളുമായി സംവദിച്ചു. 
            
കഴിഞ്ഞ  രണ്ടു മാസക്കാലം നീണ്ട ക്യാമ്പയിന് സമാപനം കുറിച്ചാണ് സമ്മേളനം നടന്നത്. ക്യാമ്പയിന്‍ കാലത്തു എലൈറ്റ് മീറ്റ് , സ്പര്‍ശം , മുഅല്ലിം സംഗമം, അധ്യാപക സംഗമം , സ്‌കൈ ടച്ച് തുടങ്ങി നിരവധി പരിപാടികള്‍ നടന്നിരുന്നു. പ്രവാസി വിദ്യാര്‍ത്ഥികളില്‍ ധാര്‍മിക ബോധവും സാമൂഹികരണവും ലക്ഷ്യം വെച്ചുള്ള  വിവിധ സെഷനുകള്‍ വേറിട്ട അനുഭവങ്ങള്‍ സമ്മാനിക്കുന്നതായിരുന്നു.

Leave A Reply