Latest News :
Home » , » അല്‍ ഹുസ്‌നാ ഷീ അക്കാദമിയില്‍ 'മുനവ്വറേ മദീനക്ക്' 12ന് തുടക്കം

അല്‍ ഹുസ്‌നാ ഷീ അക്കാദമിയില്‍ 'മുനവ്വറേ മദീനക്ക്' 12ന് തുടക്കം

Written By Muhimmath News on Saturday, 10 November 2018 | 19:47
























ഉളിയത്തടുക്ക: അല്‍ ഹുസ്‌നാ ഷീ അക്കാദമിയില്‍ പ്രാവാചകര്‍ മുഹമ്മദ് മുസ്ഥഫാ (സ) യുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി അല്‍ ഹുസ്‌നാ സ്റ്റുഡന്റ് കൗണ്‍സില്‍  സംഘടിപ്പിക്കുന്ന 'മുനവ്വറേ മദീന 18 മീലാദ് ക്യാമ്പയിന് ഈ മാസം 12 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അല്‍ ഹുസ്‌ന ഓഡിറ്റോറിയത്തില്‍ തുടക്കമാവും. നവംബര്‍ പത്തൊമ്പത് വരെ നീണ്ടുനില്‍ക്കുന്ന സപ്ത ദിന ക്യാമ്പയിനില്‍  മൗലീദ് സദസ്സ്, ബുര്‍ദ മജ്‌ലിസ്, സ്വലാത്ത് സമര്‍പ്പണം, ഖത്തം ദുആ, മാഗസിന്‍ പ്രകാശനം, ചരിത്ര സെമിനാര്‍, ക്വിസ്സ്, ബുക്ക് ടെസ്റ്റ്, ഹുബ്ബു റസൂല്‍ പ്രഭാഷണം, സ്‌നേഹ വിരുന്ന്, സമാപന പ്രാര്‍ത്ഥന മജ്‌ലിസ് എന്നിവ നടക്കും. 

സയ്യിദ് ജലാലുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് ഹംസ തങ്ങള്‍ അരിഫാഈ, ,സയ്യിദ് അഷ്‌റഫ് തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, ഇബ്രാഹിം സഖാഫി, മുനീര്‍ അഹ്മദ് സഅദി, മുഹമ്മദ് റഫീഖ് അഹ്‌സനി, സിദ്ധീഖ് മദനി മജല്‍, മഹമ്മദലി സഖാഫി, ഇസ്മാഈല്‍ മുസ്ലിയാര്‍ ബ്ലാര്‍ക്കോട്, മഹമൂദ് ഹനീഫി, അബ്ബാസ് നഈമി, ഹംസ സഅദി ചേരങ്കൈ,
ശംസുല്‍ ഹുദാ നൂരി, ഹുസൈന്‍ മുഖ്താര്‍ നഈമി എന്നിവര്‍ വിവിധ ദിവസങ്ങളില്‍ നടക്കുന്ന മജ്‌ലിസുകള്‍ക്ക് നേതൃത്വം നല്‍കും.
അല്‍ ഹുസ്‌നാ ഷീ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍  പുറത്തിറക്കുന്ന ഏഴ് നബിദിന സ്‌പെഷ്യല്‍ മാഗസിന്‍ ഈ മാസം പത്തൊമ്പതിന് നടക്കുന്ന സമാപന വേദിയില്‍ പ്രകാശനം ചെയ്യും.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved