Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page






















ഉളിയത്തടുക്ക: മുത്ത് നബിയുടെ ജന്മ ദിനത്തോടനുബന്ധിച്ച് ഉളിയത്തടുക്ക അല്‍ ഹുസ്‌നാ ഷീ അക്കാദമി സ്റ്റുഡന്റ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന മുനവ്വറേ മദീന നബിദിന ക്യാമ്പയിനിന്റെ ഭാഗമായി ഈ മാസം 19 ന് തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് അല്‍ ഹുസ്‌നാ ഓഡിറ്റോറിയത്തില്‍  കുരുന്നുകള്‍ക്കായി ഹഫ്‌ലത്തുല്‍ അത്വ്ഫാല്‍ പരിപാടി സംഘടിപ്പിക്കും.

അടുത്ത പുതിയ അധ്യായന വര്‍ഷം പഠനം ആരംഭിക്കുന്ന മൂന്ന് വയസ്സ് പൂര്‍ത്തിയായ കുരുന്നുകള്‍ക്ക് തിരുനബി കുടുംബത്തിന്റെ അനുഗ്രഹീത കരങ്ങളാല്‍ ആദ്യാക്ഷരം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ്  പരിപാടി സംഘടിപ്പിക്കുന്നത് ജില്ലയിലെ വിവിധ കലാലയങ്ങളില്‍ പുതിയ അധ്യായന വര്‍ഷം പഠനം ആരംഭിക്കുന്ന കുട്ടികള്‍ക്ക് സംഗമം ഉപയോഗപ്പെടുത്താം. 

സയ്യിദ് ജലാലുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍,സയ്യിദ് അലവി അല്‍ ഐദറൂസി,സയ്യിദ് ഹംസ പൂക്കോയ അരിഫാഈ,സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍,മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന്, മുഹമ്മദ് റഫീഖ് അഹ്‌സനി, ഇബ്രാഹിം സഖാഫി വിദ്യാനഗര്‍,മുഹമ്മദ് മുസ്‌ലിയാര്‍ ചൗക്കി നേതൃത്വം നല്‍കും.

സംഗമത്തില്‍ പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്ന കുരുന്നുകളുടെ രക്ഷിതാക്കള്‍ 9633300704 എന്ന നമ്പറില്‍ പേര് റജിസ്റ്റര്‍ ചെയ്യണമെന്ന് മാനേജര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് അറിയിച്ചു.

Leave A Reply