Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , , » 70,000 രൂപയുടെ കൊക്കെയ്‌നുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ അറസ്റ്റില്‍

70,000 രൂപയുടെ കൊക്കെയ്‌നുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ അറസ്റ്റില്‍

Written By Muhimmath News on Friday, 2 November 2018 | 17:47

മംഗളൂരു: 70,000 രൂപയുടെ കൊക്കെയ്‌നുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ അറസ്റ്റിലായി. ഗോവയില്‍ നിന്നും മയക്കുമരുന്ന് കടത്ത് തൊഴിലാക്കിയ മധ്യവയസ്‌കനാണ് പിടിയിലായിരിക്കുന്നത്. കാസര്‍കോട് കുഞ്ചത്തൂര്‍ സ്വദേശി അജ്മല്‍ മുഹമ്മദ് എന്ന പുളിക്കല്‍ മുഹമ്മദിനെ (44)യാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റു ചെയ്തത്. ഗോവയിലെ കാന്‍ഡോലിമിലെ അപാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ചാണ് ഇയാള്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നതെന്ന് പോലീസ് കണ്ടെത്തി.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 17ന് അഞ്ചു പേരെ മയക്കുമരുന്നുമായി കദ്രി പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് അജ്മലിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് ഇയാള്‍ മംഗളൂരുവിലെത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ച പോലീസ് പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന് മൂന്നു കാറുകളും മൊബെല്‍ ഫോണും പണവും പോലീസ് പിടിച്ചെടുത്തു.

2008ല്‍ വ്യാജപാസ്‌പോര്‍ട്ട് നിര്‍മിച്ച് വിതരണം ചെയ്തതിന് അജ്മലിനെതിരേ ഉള്ളാള്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved