Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , » ബസ് സ്റ്റാന്റില്‍ അര്‍ധരാത്രി പിടിച്ചുപറി, ഒരാള്‍ പിടിയില്‍

ബസ് സ്റ്റാന്റില്‍ അര്‍ധരാത്രി പിടിച്ചുപറി, ഒരാള്‍ പിടിയില്‍

Written By Muhimmath News on Wednesday, 21 November 2018 | 17:37
























കണ്ണൂര്‍: ബസ് സ്റ്റാന്റില്‍ മധ്യവയസ്‌ക്കന്റെ പണം തട്ടിപ്പറിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പറശ്ശിനിക്കടവ് കുഴിച്ചാലിലെ കുണ്ടന്‍ ഹൗസില്‍ കെ ബൈജുവിനെ(32)യാണ് ടൗണ്‍ എസ് ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി കോഴിക്കോട് നിന്നും കണ്ണൂരിലെത്തിയ പാവന്നൂര്‍ മൊട്ടയിലെ നാരായണന്റെ നാലായിരം രൂപയടങ്ങിയ പേഴ്‌സ് തട്ടിപ്പറിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. ഭാര്യയുടെ വീട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന നാരായണന്‍. 

രാത്രി പത്തരമണിയോടെ മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ വാഹനം കാത്തുനില്‍ക്കവെ ബൈജുവും മറ്റൊരാളും ചേര്‍ന്ന് പേഴ്‌സ് തട്ടിപ്പറിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved