Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » » നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Written By Muhimmath News on Sunday, 25 November 2018 | 17:53
























പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബി ജെ പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. എട്ടംഗ സംഘമാണ് അറസ്റ്റിലായത്. ബി ജെ പി സംസ്ഥാന സെക്രട്ടറി വി കെ സജീവന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയത്. ഇലവുങ്കലില്‍ വച്ച് ഇവരുടെ വാഹനം പോലീസ് തടഞ്ഞ് പരിശോധിക്കുകയും പേരുവിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 

നിലയ്ക്കലില്‍ എത്തിയ ഇവരോട് പോലീസ് നിബന്ധനകള്‍ വ്യക്തമാക്കി. എന്നാല്‍ ഇവ അനുസരിക്കാന്‍ തയ്യാറല്ലെന്ന് പ്രവര്‍ത്തര്‍ വ്യക്തമാക്കി. തുടര്‍ന്ന് നിരോധനാജ്ഞ ലംഘിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ശരണം വിളിക്കുകയുമായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved