Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: ഫര്‍ണ്ണിച്ചര്‍ വ്യാപാരിയെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ഇന്നോവ കാര്‍ കസ്റ്റഡിയിലെടുത്തു. തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശി ആഷിഖി(35)നെയാണ് കാസര്‍കോട് സി.ഐ. വി.വി മനോജ്, എസ്.ഐ.മാരായ പി. അജിത് കുമാര്‍ ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 

മുളിയാര്‍ ബാലനടുക്കത്തെ മുഹമ്മദ് ഫൈസലിനെ സ്ത്രീക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചെന്നാണ് കേസ്. സംഭവത്തില്‍ നുള്ളിപ്പാടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നഫീസ(35)യെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നഫീസയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതിയുമായ അബ്ദുല്‍ കലാമിനെ പൊലീസ് അന്വേഷിച്ച് വരികയാണ്. ഇന്ന് ഉച്ചയോടെയാണ് ആഷിഖ് പിടിയിലായത്. എട്ടുമാസം മുമ്പ് എറണാകുളത്ത് നിന്ന് വാടകക്കെടുത്തതാണ് കാറെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

Leave A Reply