Friday, 9 November 2018

മുത്ത് നബി: സവിശേഷ സൃഷ്ടിപ്പ്
അഖില ലോക സൃക്ഷ്ടിപ്പിന് കാരണക്കാരണ് മുത്ത് മുഹമ്മദ് മുസ്ഥഫ (സ). പ്രവാചകന്റെ പരിശുദ്ധ പ്രകാശമാണ് സൃഷ്ടികളില്‍ പ്രഥമ സൃഷ്ടി. സൃഷ്ടാവായ അള്ളാഹു സര്‍വ്വ ചരാചരങ്ങളെക്കാള്‍ അവിടത്തെ പ്രകാശത്തിന് പുണ്യം നല്‍കിയത് അത് കൊണ്ടാണ്. 


ഒരു സുപ്രഭാതത്തില്‍ പിറവി കൊണ്ട വ്യക്തിത്വമല്ല മുത്ത് നബി. ഭൂജാതരാകുതിന്റെ കാലങ്ങള്‍ക്ക് മുമ്പ് തന്നെ പ്രവാചക സൃഷ്ടിപ്പിനെകുറിച്ചും വരവിനെ കുറിച്ചും പല മുറിപ്പികളും മുന്‍ കാല ഗ്രന്ധങ്ങളിലൂടെ ഉണര്‍ത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മുത്ത് നബിയുടെ വരവറിയിക്കുന്ന അടയാളങ്ങള്‍ അറിഞ്ഞവര്‍ പ്രതീക്ഷ കൈവെടിഞ്ഞില്ല. 


സൃഷ്ടാവ് കനിഞ്ഞേകിയ കാരുണ്യ നിധിയാണ് മുത്ത് നബി. 'എല്ലാ ലോകത്തിനും അനുഗ്രഹമായി'ാണ് അങ്ങയേ നിയോഗിച്ചതെ് വിശുദ്ധ ഖുര്‍ആന്‍ ഉല്‍ഘോഷിക്കുുണ്ട്. എല്ലാ സൃഷ്ടികള്‍ക്കും നേതാവാണ് പ്രവാചകന്‍ മുഹമ്മദ് (സ). പ്രവാചകനെക്കാള്‍ ഒരാള്‍ക്കും ഔണിത്ത്യം നാഥന്‍ നല്‍കിയിട്ടില്ല. അവിടത്തെ സൗന്ദര്യത്തോക്കാള്‍ വലിയ സൗന്ദര്യം ഒന്നിനുമില്ല. ചുരുക്കത്തില്‍ സര്‍വ്വ രംഗത്തും ഔനിത്ത്യമുള്ള നേതാവാണ് മുത്ത് നബി. 


മുത്ത് നബിയുടെ സാഹചര്യങ്ങള്‍ ചിന്താര്‍ഹനീയമാണ്. പ്രത്യേക നിയന്ത്രണത്തിലാണ് അവിടത്തെ പാരമ്പര്യവും പൈതൃകവും. തിരുനബിയുടെ ജനനത്തിന് മുമ്പ് സംഭവിച്ച പ്രതിഭാസങ്ങള്‍ ചരിത്ര ലിഖിതാമാണ്. മക്കയിലുണ്ടായ അത്ഭുതങ്ങള്‍ക്ക് സാക്ഷികളായവര്‍ ചരിത്രം പറയുന്നുണ്ട്. അവിടത്തെ ഒരോ ചലനങ്ങളിലും ഉണ്ടായ അമാനുഷികത ശത്രുക്കളെ പോലും ചിന്തിപ്പിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് തന്റെ കളിക്കൂട്ടുകാരനായ ഹലീ ബീവിയുടെ മകന്റെ കൂടെ കളിച്ചുക്കെണ്ടിരിക്കുന്നതിനിടയില്‍ മലക്കുകള്‍ വന്ന് നെഞ്ച് പിളര്‍ത്തിയ രംഗം ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. ഇതെല്ലാം അവിടുത്തെ കുട്ടിക്കാല സവിശേഷതകളാണ്.
   
ഇതര പ്രവാചകരില്‍ നിന്നു വ്യത്യസ്തമായി നബി(സ്വ) തങ്ങള്‍ക്ക് പ്രത്യേകമായി ചില സവിശേഷതകളുണ്ട്. പ്രവാചകന്‍മാരുടെയും പ്രവാചകനെന്ന നിലയില്‍ അവിടുത്തെ മഹത്വം ശ്രദ്ധേയമാണ്. എല്ലാ നബിമാര്‍ക്കുള്ള ശ്രദ്ധേയമായ സവിശേഷതകളെല്ലാം നബി(സ്വ) തങ്ങളി ലും സമ്മേളിച്ചിരുന്നു.


'നിശ്ചയം, നബി(സ്വ) തങ്ങളില്‍ പൂര്‍വ്വപ്രവാചകന്‍മാരുടെ എല്ലാ വിശേഷണങ്ങളും സമ്മേളിച്ചിരുന്നു. കാരണം അവിടുന്നാണല്ലോ ആ നല്ല ഗുണവിശേഷങ്ങളുടെയെല്ലാം സ്രോതസ്സും സത്തയും. ആദം(അ)ന്റെ സ്വഭാവവും ഈസാ(അ)ന്റെ ജ്ഞാനവും നൂഹ്(അ)ന്റെ ധീരതയും ഇബ്രാഹീം(അ)ന്റെ സൗഹൃദ മനഃസ്ഥിതിയും(ഖലീല്‍ എന്ന അവസ്ഥ) ഇസ്മാഈല്‍(അ)ന്റെ ഭാഷാ നൈപുണ്യവും ഇസ്ഹാഖ്(അ)ന്റെ സംതൃപ്തിയും സ്വാലിഹ്(അ)ന്റെ അക്ഷരസ്ഫുടതയും ലുത്വ്(അ)ന്റെ തത്വജ്ഞാനവും യഅ്ഖൂബ്(അ)ന്റെ സന്തോഷവും യൂസുഫ്(അ)ന്റെ സൗന്ദര്യ വും മൂസാ(അ)ന്റെ കാര്‍ക്കശ്യവും അയ്യൂബ്(അ)ന്റെ ക്ഷമയും യൂനുസ്(അ)ന്റെ അനുസരണ യും യൂശഅ്(അ)ന്റെ സമരവീര്യവും ദാവൂദ്(അ)ന്റെ ശബ്ദവും  ഇല്‍യാസ്(അ)ന്റെ ഗാംഭീര്യവും യഹ്യാ(അ)ന്റെ പവിത്രതയും ഈസാ(അ)ന്റെ പരിത്യാഗവും  തുടങ്ങി എല്ലാ പ്രവാചകന്‍മാരുടെയും സദ്ഗുണങ്ങളെല്ലാം നബി(സ്വ) തങ്ങളില്‍ സമ്മേളിച്ചിരുന്നു

എല്ലാ പ്രവാചകരും തൗഹീദില്‍ അധിഷ്ഠിതമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് നടത്തിയത്. എന്നാല്‍ അവരുടെ കാലത്തിന്റെയും ജനത്തിന്റെയും പരിമിതിക്കും സൗകര്യത്തിനുമനുസൃതമായി ശരീഅത്ത് നിയമങ്ങളില്‍, അഥവാ തൗഹീദിന്റെ അടിസ്ഥാനത്തിലുള്ള ജീവിതത്തിന്റെ പ്രായോഗിക രീതിയില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. അത് സ്വാഭാവികവും അനിവാര്യവുമാണ്.

പ്രവാചകന്‍മാരെല്ലാം അതാതുകാലത്തെ മാതൃകായോഗ്യരും ഉന്നതമായ പദവികളുടെ ഉടമകളുമായിരുന്നു. അതിന്നനുസൃതമായ ശാരീരിക മാനസിക പ്രത്യേകതകളും അവര്‍ക്കുണ്ടായിരുന്നു. ഈ ഗുണങ്ങളുടെയെല്ലാം ആകെത്തുക നബി(സ്വ) തങ്ങളില്‍ സമ്മേളിച്ചിരുന്നു. കാരണം അവിടുന്ന് എല്ലാവരുടെയും നേതാവായിരുന്നു. സര്‍വ്വ സമ്പൂര്‍ണ്ണനായ നേതാവ് എന്നതാണ് നബി(സ്വ) തങ്ങളുടെ നേതൃപദവിയുടെ പ്രത്യേകത. ന്യൂനതകളില്ലാത്ത സമ്പൂര്‍ണ വ്യക്തിത്വം. ആ നിലക്ക് നബി(സ്വ) തങ്ങളില്‍ ഇല്ലാത്ത ഒരു ഗുണവും അനുയായികളില്‍ ഉണ്ടാവാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ ആ വിഷയത്തില്‍ നേതാവ് പിന്നിലാണെന്നാണല്ലോ അര്‍ഥം. ന ബി(സ്വ) തങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങനെ ഒരു കുറവിന്റെ പ്രശ്‌നം തന്നെ ഉദിക്കുന്നില്ല. സകല സദ്ഗുണ ശീലങ്ങളുടെയും സംപൂര്‍ത്തീകരണം നബി(സ്വ) തങ്ങളുടെ നിയോഗത്തിന്റെ ലക്ഷ്യമാണ്.അബ്ബാസ് സഖാഫി കാവുംപുറം

(ഖത്തീബ്, മുഹിമ്മാത്ത് മസ്ജിദ്)SHARE THIS

Author:

0 التعليقات: