Latest News :
Home » , » പ്രവാചക സ്‌നേഹം

പ്രവാചക സ്‌നേഹം

Written By Muhimmath News on Saturday, 10 November 2018 | 19:24


          സൂര്യന്റെ ശക്തമായ ചൂടില്‍ മരം വാടരുത്. വെള്ളം ലഭ്യമല്ലാത്തതിന്റെ കാരണത്താല്‍ അത് ഉണങ്ങി നശിക്കരുത്. അതുകൊണ്ട് അദ്ദേഹം വെള്ളം ഇടയ്ക്കിടക്ക് ഒഴിച്ചുകൊടുക്കുന്നു. ഊദ് മരമോ ചന്ദനമരമോ ആയിരുന്നില്ല അത്. മാര്‍ക്കറ്റില്‍ വിലപിടിപ്പുള്ള മരവുമല്ല. മറിച്ച് പുണ്യനബി(സ) ആ മരത്തിന്റെ ചുവട്ടില്‍ ഇരുന്നു എന്നാണ് ആ മരത്തിന്റെ മൂല്യം. അബ്ദുല്ല (റ) ആണ് പ്രസ്തുത പ്രവൃത്തി നടത്തിയത്. 

ഞാന്‍ മരിക്കുന്നത് വരെ എന്റെ മുടി വെട്ടില്ല. ഭൂമിയോളം നീളമുണ്ട് ആ മുടിക്ക്. അബൂ മഹ്ദൂറയാണ് പ്രസ്തുത വ്യക്തി. മുടി വെട്ടാതിരിക്കാന്‍ കാരണം നബിസ്പര്‍ശന പുണ്യം മാത്രമാണ്. 
സ്‌നേഹപ്രകടനത്തിന് പ്രവാചകന്‍ മറ്റു കര്‍മ്മങ്ങള്‍ക്ക് നിബന്ധനകള്‍ വെച്ചതുപോലെ പറഞ്ഞില്ല. ഹുബ്ബ് എന്ന വാക്കില്‍ ഒതുക്കി. ഹുബ്ബിന്റെ എല്ലാ വശങ്ങളും അതില്‍പെട്ടു എന്നാണ് സ്വഹാബത്ത് പ്രവര്‍ത്തനത്തിലൂടെ കാണിച്ചത്.
ഞങ്ങള്‍ ഇസ്ലാമായതിനുശേഷം ഏറ്റവും സന്തോഷിച്ചത് ഹബീബിന്റെ, നീ സ്‌നേഹിച്ചവന്റെ കൂടെ സ്വര്‍ഗത്തിലാണ് എന്ന് പറഞ്ഞ ഘട്ടത്തിലാണെന്ന് നബിയുടെ സേവകന്‍ അനസ് (റ). അദ്ദേഹം അടിവരയിട്ട് പറഞ്ഞത്. ഞാന്‍ നബി(സ)യെയും സിദ്ദീഖ്(റ), ഉമര്‍ (റ) എന്നിവരെ സ്‌നേഹിക്കും. അവരെ അനുധാവനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അനുരാഗിയുടെ മനസ് അനുരാഗത്താല്‍ നിറയും. മഹ്ബൂബിനെ മാത്രം മനസ്സില്‍ നിലനില്‍ക്കും. അനുരാഗിയെ കാണാനാണ് നബി ആശ പ്രകടിപ്പിച്ചത്. അവിടുന്ന് പറഞ്ഞു. എന്റെ മഹ്ബൂബികളെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന് സ്വഹാബികളോട് പറഞ്ഞു. അനുരാഗം വിശ്വാസത്തിന്റെ ഭാഗമാണ്.  അനുരാഗമില്ലാത്ത അനുഭാവനം നിര്‍ജ്ജീവിയെ പോലെയാണ്. എന്നോടുള്ള സ്‌നേഹം അടിമാന്റെ ഹൃദയത്തില്‍ കലര്‍ന്നാല്‍ നരകം അവന് നഷിദ്ധമാണ് (നബിവചനം).
ഞാന്‍ എന്റെ വലതു കൈകൊണ്ട് എന്റെ ഗുഹ്യഭാഗം സ്പര്‍ശിച്ചിട്ടില്ലെന്ന് ഉസ്മാന്‍ (റ) പറയുന്നു. കാരണം ഈ കൈ നബിയെ സ്പര്‍ശിച്ച കരമാണ്. പ്രവാചക സ്‌നേഹത്തിന്റെ നക്ഷത്ര തുല്യരായ സ്വഹാബത്തിന്റെ പ്രേമപ്രകടനങ്ങളുടെ ഉദാഹരണളുടെ ചില സാമ്പിള്‍ മാത്രം. 
അനുരാഗവും അനുധാവനവും വ്യത്യസ്തമാണ്. അനുധാവനത്തില്‍ അതിരുകളുണ്ട്. നബി ഇരുന്ന മരം ഉണങ്ങാതെ, വാടാതെ സൂക്ഷിക്കണം. നബിയെ സ്പര്‍ശിച്ച കൈ ഗുഹ്യസ്താനങ്ങളില്‍ സ്പര്‍ശിക്കരുത് എന്ന് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നില്ല. മുടി എങ്ങിനെ എത്രവരെ വെക്കണം എന്ന് പ്രമാണങ്ങളില്‍ വ്യക്തമാണ്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved