Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , » നരക്കാത്ത മുടികള്‍

നരക്കാത്ത മുടികള്‍

Written By Muhimmath News on Wednesday, 14 November 2018 | 16:42

























അകാല നര എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് ഇന്ന് വളരെ ചെറുപ്പത്തില്‍തന്നെ പലരുടെയും മുടി കറക്കുന്നു. പലരും കൃത്രിമമായി മുടിക്ക് നിറം നല്‍കുന്നു. പല ഉത്പന്നങ്ങളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഒരു ഉത്പന്നമില്ലാതെ അകാല നര പരിഹാരം നമുക്ക് നോക്കാം...
നിങ്ങളുടെ താടിരോമം വെളുത്ത് നരച്ച് വെള്ളിക്കമ്പി പോലെയുണ്ടല്ലോ. തലമുടി ഒന്നുപോലും വെളുത്തിട്ടില്ല, നരച്ചിട്ടില്ല എന്നത് അത്ഭുതമാണിത്. ഒരു അടിമ യജമാനനോട് ചോദിച്ച ചോദ്യമാണിത്. എന്താണിതിന്റെ രഹസ്യം. യജമാനന്‍: എന്റെ തലമുടി ഒരിക്കലും നരക്കില്ല. കാരണം കുട്ടിക്കാലത്ത് കളിച്ചു രസിച്ച് കൂട്ടുകാരോടൊത്ത് ഉല്ലസിക്കുമ്പോള്‍ അതുവഴി ഒരാള്‍ കടന്നുവരുന്നു. നോക്കിയപ്പള്‍ നബിതങ്ങള്‍. 

നബിതങ്ങള്‍ ഞങ്ങളോട് സലാം പരഞ്ഞു. കൂട്ടത്തില്‍ ഞാനാണ് സലാം മടക്കിയത്. അവിടുന്ന് എന്നെ വിളിച്ച് പേര് ചോദിച്ചു. ഞാന്‍ പറഞ്ഞു. സാഇബ്. ഉടനെ നബി പുണ്യകരം എന്റെ തലയില്‍ വെച്ച് അനുഗ്രഹ പ്രാര്‍ത്ഥന നടത്തി. അതുകൊണ്ട് എന്റെ തലമുടി ഒരിക്കലും നരക്കില്ല.
നബിയുടെ ഇഷ്ടപാനീയാണ് പാല്‍. മഅ്മര്‍ (റ) പറയുന്നു. ഒരിക്കല്‍ ഒരു ജൂതന്‍ നബിക്ക് ഒട്ടകപ്പാല്‍ നല്‍കി. നബിക്ക് വളരെ ഇഷ്ടപ്പെട്ടു. തങ്ങള്‍ പ്രാര്‍ത്ഥിച്ചു. 
'റബ്ബേ ഇവന് നീ ഭംഗി നല്‍കേണമേ...' അതോടെ ആ ജൂതന്റെ തലമുടി കറുത്തുവന്നു. ആകര്‍ഷിപ്പിക്കുന്ന കറുപ്പ്. തൊണ്ണൂറു വയസ് വരെ ജീവിച്ച ആ ജൂതന്റെ ഒറ്റമുടിയും നരച്ചിരുന്നില്ല. അനസ് (റ):  ഒരിക്കല്‍ ഒരാള്‍ നബി(സ)യെ താടിരോമങ്ങള്‍ വെട്ടി ക്രമപ്പെടുത്തിക്കൊടുത്തു. നബിക്ക് വളരെ ഇഷ്ടമായി. അയാള്‍ക്കുവേണ്ടി നബിതങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു. 
പടച്ചവനെ, നീ ഇദ്ദേഹത്തിന് സൗന്ദര്യം നല്‍കേണമേ... നരച്ചു തുടങ്ങിയ അയാളുടെ താടിരോമങ്ങള്‍ അപ്പോള്‍തന്നെ കറുത്തിരുണ്ടു. 
(ത്വബറാനി., ബൈഹഖി, ഇബ്‌നു അസാകിര്‍,.) തലമുടി, താടിരോമം എന്നിവ വൃത്തിയാക്കന്‍ പുണ്യനബിതങ്ങള്‍ പഠിപ്പിക്കുന്നു. 
നരച്ച മുടി കറുപ്പിക്കുന്നത് പാപമാണ്. അവര്‍ സ്വര്‍ഗവാസന പോലും അനുഭവിക്കില്ലെന്ന് പുണ്യനബി(സ) പറഞ്ഞു. 

സ്ത്രിയും പുരുഷനും നരച്ച മുടി കറുപ്പിക്കല്‍ ഹറാമാണ്. 


അബ്ബാസ് സഖാഫി കാവുംപുറം 
(ഖത്വീബ് മുഹിമ്മാത്ത്)

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved