Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , » ടെന്‍ഷന്‍ തീരും

ടെന്‍ഷന്‍ തീരും

Written By Muhimmath News on Thursday, 15 November 2018 | 17:08


                                    വാഹനം പാര്‍ക്ക് ചെയ്യാന്‍ മസ്ജിദുന്നബവി വലയം വെക്കുന്നു. പതുക്കെ നോക്കുമ്പോള്‍ ഒരു പള്ളി കാണുന്നു. പേര് അബൂദര്‍ പള്ളി. മസ്ജിദുന്നബവിയില്‍ നിന്നും 900 മീറ്റര്‍ ദൂരം. പള്ളിയുടെ യഥാര്‍ത്ഥ പേര് മസ്ജിദുസുജൂദ് എന്നാണ്. എല്ലാ പള്ളിയും സുജൂദ് ചെയ്യുന്ന സ്ഥലമാണ്. ഇതിനുമാത്രം എന്താ മസ്ജിദുസുജൂദ് എന്ന് പറയാന്‍ കാരണം. അനുഭവസ്ഥന്‍ വിശദീകരിക്കുന്നു.

ഞാന്‍ മദീനാ പള്ളിക്കടുത്ത് ഉറങ്ങുകയാണ്. അപ്പോള്‍ നബി(സ) തങ്ങള്‍ പള്ളിയില്‍നിന്ന് പുറത്തേക്ക് വന്നു. ഞാന്‍ പിറകേ പോയി. അങ്ങിനെ ഒരു ഈത്തപ്പനത്തോട്ടത്തില്‍ എത്തി. നബി വുളൂ ചെയ്ത് രണ്ട് റക്അത്ത് നിസ്‌കരിച്ചു. പക്ഷേ സുജൂദ് വല്ലാതെ ദീര്‍ഘിപ്പിച്ചു. സലാം വീട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞു. നബിയേ തങ്ങള്‍ സുജൂദില്‍ കൂടുതല്‍ സമയം കിടക്കുന്നത് കണ്ട് ഞാന്‍ വിചാരിച്ചു. അങ്ങ് ലോകത്തോട് വിടപറഞ്ഞോ എന്ന്. അപ്പോള്‍ നബിതങ്ങള്‍ പറഞ്ഞു.

ജിബ് രീല്‍ (അ) എന്റെ അടുത്തുവന്ന് പറഞ്ഞു. അങ്ങയുടെ മേല്‍ ഒരാള്‍ സ്വലാത്തും സലാമും ചൊല്ലി. അല്ലാഹു അവനിക്ക് ഗുണം നല്‍കും. ഈ സന്തോഷവാര്‍ത്ത കേട്ട് ആഹ്ലാദിച്ച് ഞാന്‍ സുജൂദ് ദീര്‍ഘിപ്പിച്ചതാണ്.

സ്വലാത്തുന്നബി എല്ലാവിധ രോഗങ്ങള്‍ക്കും സിദ്ധ ഔഷധമാണ്. ശാരീരികവും മാനസികവും പൈശാചികവുമായ എല്ലാറ്റിനും ഒറ്റമൂലി.
ഉബയ്യ്ബ്‌നു കഅ്ബ് (റ) നോട് പുണ്യനബി പറഞ്ഞു. നീ എത്ര സ്വലാത്ത് വര്‍ധിപ്പിക്കുന്നുവോ അത്രയും നിനക്ക് ഗുണം. നിന്റെ പാപം പൊറുക്കപ്പെട്ടു. ദുഃഖങ്ങള്‍ അകറ്റപ്പെടും. 

പരലോകത്ത് നബിസാമീപ്യം നേടാന്‍ ഒരേ ഒരു മാര്‍ഗം സ്വലാത്തുന്നബി. വെള്ളിയാഴ്ച രാവും പകലും സ്വലാത്ത് ചൊല്ലല്‍ പ്രത്യേകം സുന്നത്താണ്. ഓരോ സ്വലാത്തിലും ലഭിക്കുന്നത് പത്ത് സ്ഥാനം. പത്ത് പാപം പൊറുക്കപ്പെടല്‍, പ്രാര്‍ത്ഥനക്കുത്തരം നബി സാമീപ്യം, ആവശ്യപൂര്‍ത്തീകരണം, മരണത്തിനു മുമ്പ് സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത. പാരത്രിക പ്രതിസന്ധിയില്‍ നിന്ന് മോചനം, ഖബറില്‍ പ്രകാശം, പ്രവാചകപ്രേമം, ഇലാഹീ സ്‌നേഹം. 
എന്റെ പേരുകേട്ട് സ്വലാത്ത് ചൊല്ലാത്തവന് സ്വര്‍ഗത്തിലേക്കുള്ള വഴി പിഴക്കും (നബിവചനം).


അബ്ബാസ് സഖാഫി കാവുംപുറം
(മുഹിമ്മാത്ത് ഖത്വീബ്)

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved