Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page

ഈ ലോകത്ത് ആഗ്രഹങ്ങളും മോഹങ്ങളും അഭിലാഷങ്ങളും ഇല്ലാത്തവര്‍ കുറവാണ്. പലതും സഫലീകരിക്കപ്പെടാതെ പോകുന്നു എന്നുമാത്രം. എന്നാല്‍ ചില വ്യക്തികള്‍ക്ക് മരണശേഷം പല മോഹങ്ങളും ആഗ്രഹങ്ങളം ഉണ്ടാകാറുണ്ട്. അത് വസിയ്യത്തിലൂടെ നടപ്പാക്കപ്പെടുന്നു. രണ്ടാം ഉമര്‍ എന്ന പേരില്‍ അറിയപ്പെട്ട ഉമര്‍റുബ്‌നു അബ്ദുല്‍ അസീസ് (റ) തന്റെ ആഗ്രഹം മരണസമയത്ത് കുടുംബത്തെ അറിയിച്ചുകൊണ്ട് പറഞ്ഞു. ഇത് എന്റെ കഫംപുടവയില്‍ വെക്കുക. നോക്കുമ്പോള്‍ പുണ്യറസൂലിന്റെ മുടിയും നഖത്തിന്റെ കഷ്ണങ്ങളുമായിരുന്നു.
എന്നാല്‍ മുആവിയ തങ്ങളുടെ ആഗ്രഹം തന്റെ കയ്യിലുണ്ടായിരുന്ന നബിയുടെ മുടിയും നഖവും കണ്ണിലും വായിലും വെക്കാനായിരുന്നു വസിയ്യത്ത്. പുണ്യറസൂലിന്റെ പവിത്രമായ ശരീരത്തിന്റെ ഭാഗങ്ങള്‍കൊണ്ട് പുണ്യം നേടിയവരാണ് സ്വഹാബത്തും താബിഈങ്ങളും. അതുകൊണ്ട് ഉമ്മുസുലൈം ബീവി നബിയുടെ വിയര്‍പ്പ് കുപ്പിയില്‍ ശേഖരിച്ചതും സുഗന്ധമായും മരുന്നായും ഉപയോഗിച്ചിരുന്നു. 

ഇഹലോകം ലഭിക്കുന്നതിനേക്കാള്‍ നബിയുടെ ഒരു മുടി ഞങ്ങളുടെ കയ്യില്‍ ഉണ്ടാകുന്നതാണ് ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമെന്ന് അവര്‍ പറഞ്ഞതും. 
താബിഉകളും വ്യത്യസ്തരല്ല. അഹ് മദ്ബ്‌നു ഹന്‍ബല്‍ (റ) അന്നത്തെ ഭരണാധികാരിയാല്‍ അറസ്റ്റുചെയ്യപ്പെട്ട് പട്ടാളത്തിന്റെ അടി ശക്തമാകുമ്പോള്‍ കുപ്പായക്കയ്യിന്റെ കഫ്ഫില്‍ ശ്രദ്ധ പുലര്‍ത്തുന്നത് പട്ടാളക്കാര്‍ ശ്രദ്ധിച്ചു. ഇമാമിനോട് കാര്യം ചോദിച്ചു. അദ്ദേഹം പറഞ്ഞു.:  അത് പുണ്യനബിയുടെ ശരീരത്തിലെ രോമമാണ്. ചില പട്ടാളക്കാര്‍ അദ്ദേഹത്തിന്റെ കുപ്പായം കത്തിക്കാന്‍ തുനിഞ്ഞപ്പോള്‍ മുഅ്തസിം എന്ന ഭരണാധികാരി പറഞ്ഞു. അത് നിങ്ങള്‍ കത്തിക്കരുത്. 


അബ്ബാസ് സഖാഫി കാവുംപുറം 
(മുഹിമ്മാത്ത് ഖത്വീബ്)

Leave A Reply