Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page


                 ദീര്‍ഘയാത്രകള്‍ പോകുന്നവരാണ് നമ്മള്‍. യാത്രക്കിടയിലെ ഭക്ഷണം പലപ്പോഴും ഹോട്ടലിലാകും. കുഴിമന്തിയും അല്‍ഫഹം മറ്റു വിഭവങ്ങളും പാതയോരങ്ങളില്‍ സുലഭമാണ്. ഓര്‍ഡറുകള്‍ മതി. നിമിഷനേരം കൊണ്ട് ഭക്ഷണം വിവിധ വിഭവങ്ങള്‍ സുഭിക്ഷമാണ്. ഈ സൗകര്യങ്ങള്‍ ഇല്ലാത്ത ഒരു യുഗം കഴിഞ്ഞു. ആ കാലഘട്ടത്തില്‍ ദീര്‍ഘയാത്രാവേളയില്‍ ഭക്ഷണത്തിന് ശരണം സ്വന്തം പാചകം മാത്രം.
നബിതങ്ങള്‍ അന്ന് യാത്രയിലാണ്. കൂടെ അനുചരന്മാരുമുണ്ട്. ഭക്ഷണസമയത്ത് നബി തങ്ങള്‍ പറഞ്ഞു: 'ആടിനെ അറുക്കുക'. ഉടനെ ഒരാള്‍ പറഞ്ഞു. ഞാന്‍ അറുക്കും. വേറെ ഒരാള്‍ പറഞ്ഞു. ഞാന്‍ തൊലി ഉരിയാം. ഉടനെ മറ്റൊരാള്‍ പറഞ്ഞു. ഞാന്‍ പാകം ചെയ്യാം. ഇതെല്ലാം കേട്ട പുണ്യനബി പറഞ്ഞു. ഞാന്‍ വിറക് ശേഖരിക്കും. സ്വഹാബികള്‍ പറഞ്ഞു. ഞങ്ങള്‍ ഉണ്ടാകുമ്പോള്‍ നിങ്ങള്‍ അത് ചെയ്യുകയോ? നബിതങ്ങള്‍ പറഞ്ഞു. നിങ്ങളില്‍ ഏകനായി ഒന്നും ചെയ്യാതെ ഇരിക്കുന്നത് ഞാന്‍ വെറുക്കുന്നു. 
പുണ്യനബിയുടെ വിനയത്തിന്റെ ഒരു ഉദാഹരണം. എല്ലാ നിലയ്ക്കും സേവനം ചെയ്യാന്‍ സേവകരുണ്ടായിട്ടും സ്വന്തം സേവനത്തിന് തുനിഞ്ഞ പ്രവാചക ജീവിതത്തിലെ പാഠം നാം ജീവിതത്തില്‍ പരത്തണം. ഏറ്റവും വലിയ വിനയത്തിന്റെ ഉടമ നബിതങ്ങളാണ്. പാവപ്പെട്ടവന് സേവനം ചെയ്യും. അവന്റെ ക്ഷണം സ്വീകരിക്കും. പാവങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുക, കഴുത, കുതിര, ഒട്ടകം ഇവയില്‍ യാത്രചെയ്യുക. വാഹനത്തിന്റെ പിന്നില്‍ അടിമകളെയും അല്ലാത്തവരെയും ഇരുത്തും.
വീട്ടുജോലികളില്‍ നബിതങ്ങള്‍ സജീവമായിരുന്നുവെന്ന് ആഇശ ബീവി പറയുന്നുണ്ട്. 


അബ്ബാസ് സഖാഫി കാവുംപുറം
(മുഹിമ്മാത്ത് ഖത്വീബ്)

Leave A Reply