Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , » ഖമീസ് അഴിക്കണം

ഖമീസ് അഴിക്കണം

Written By Muhimmath News on Sunday, 18 November 2018 | 17:35























 സ്‌നേഹവും പുഞ്ചിരിയും കൊതിക്കാത്തവരില്ല. എത്ര വലീയ വ്യക്തിയാണെങ്കില്‍ പോലും അവന്റെ പെരുമാറ്റവും സമീപനവും സ്‌നേഹ പ്രകടനവുമാണ് സമൂഹം ഉറ്റുനോക്കുന്നതും ശത്രുവിനെപ്പോലും കീഴ്‌പ്പെടുത്താന്‍  പുഞ്ചിരിക്കും സ്‌നേഹത്തിനും സാധിക്കും. എല്ലാവര്‍ക്കും ഞാന്‍ അവരെ സ്‌നേഹിക്കുന്നു എന്ന്‌ തോന്നുന്ന പ്രകൃതിയാണ് പുണ്യ നബിയുടെ സാമീപ്യം. സത്യവും അത് തന്നെ എല്ലാവരെയും പുണ്യ നബി സ്‌നേഹിക്കുന്നുണ്ട്. അനുചരര്‍ വേദനിക്കുന്നത് നബിക്ക് സഹിക്കില്ല വേദനിച്ചു എന്നു തോന്നുന്ന ഘട്ടങ്ങളിലെ നബി സാമീപ്യം എത്ര വിസ്മയം.

ഉസയ്ദ്ബിനു ഉമൈര്‍ (റ) അന്‍സാരികളില്‍ പ്രമുഖന്‍ അദ്ധേഹം തന്റെ കൂട്ടുകാരുടെ കൂടെ തമാശകളിക്കുന്നു, ചിരിക്കുന്നു, നബി തങ്ങള്‍ യാദ്രിശ്ചികമായി അതുവഴി കടന്നുവന്നു. അവിടത്തെ പുണ്യ കരം കൊണ്ട് ഉസൈദിന്റെ ശരീരത്തില്‍ ഒരു തട്ട് കൊടുത്തു. നാവിയുടെ ഭാഗത്ത്. ഉസൈദ് പറഞ്ഞു നബിയെ എനിക്ക് വേദനിച്ചു. അങ്ങ് തമാശക്കാണ് തട്ടിയത്. നബി: എന്നോട് ക്ഷമിക്കണം ഉസൈദ്: സോറി പറഞ്ഞ് ഒഴിവാകാന്‍ പറ്റൂല എനിക്ക് പ്രതികാരം ചെയ്യണം നബി തങ്ങള്‍ പ്രതികാരത്തിന് തയ്യാറാകുന്നു. ഉസൈദ്: അങ്ങ് എന്റെ നാവിക്ക് തട്ടിയത് വസ്ത്രമില്ലാത്ത സ്ഥലത്താണ് അങ്ങ് വസ്ത്രം ധരിച്ചിട്ടുണ്ട് പ്രതികരാരം ന്യായപൂര്‍ണമാകാന്‍ ഖമീസ് അഴിക്കണം. നബി തങ്ങള്‍ ഖമീസ് അഴിച്ചു. ഉസൈദ് സന്ദര്‍ഭം ഉപയോഗപ്പെടുത്തി സവാദ് (റ) ബദര്‍ ഉദ്ധത്തില്‍ ഉപയോഗപ്പെടുത്തിയത് പോലെ നബിയുടെ വയറ്റത്ത് ചുമ്പിച്ച് ആ സുവര്‍ണ സന്ദര്‍ഭം  ഉപയോഗപ്പെടുത്തി. 

അനുചരന്‍മാര്‍ നബിയോട് പുലര്‍ത്തിയ സ്‌നേഹം അവസരം തേടി പുണ്യം നേടുന്ന എത്ര എത്ര രംഗങ്ങള്‍. പുണ്യ നബിയുടെ സ്‌നേഹ കാരുണ്യത്തിന്റെ ഭാവങ്ങള്‍ വിശാലമാണ് ഓരോ സ്വഹാബിക്കും തോന്നും എന്നോടാണ് നബിക്ക് എറ്റവും കൂടുതല്‍ ഇഷ്ടം ഈ രീതിയാലായിരുന്നു നബി സാമിപ്യം പ്രയ അനുചരന്‍മാരോട് ഉണ്ടായിരുന്നത്.   


അബ്ബാസ് സഖാഫി കാവുംപുറം(9961666878)
(മുഹിമ്മാത്ത് ഖത്വീബ്)

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved