Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page























അധികാരം, ഉന്നതപദവി തുടങ്ങിയ സ്ഥാനം അലങ്കരിക്കുമ്പോള്‍ പല വ്യക്തികളും മതാചാര്യന്മാര്‍ പോലും വിനയത്തിന്റെ, എളിമയുടെ തീരത്തുനിന്ന് അകലുന്ന കാഴ്ചകളാണ് ഇന്ന് നാം കാണുന്നത്. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് സ്വന്തം സേവകനെ ശകാരിക്കുന്നു. സൗകര്യം കുറവാണെങ്കില്‍ പറയുകയും വേണ്ട. എന്നാല്‍ ലോകരാജാവായ പുണ്യനബി സേവകരോടുള്ള വിസ്മയിപ്പിക്കുന്ന സമീപനം എത്ര സുന്ദരം. ഒരു രാജാവിനും ചക്രവര്‍ത്തിക്കും ആവശ്യമായ എല്ലാ നിലവാരവും പുണ്യനബിക്കുണ്ട്. എന്നിട്ടും അനുചരന്മാരുടെ കൂടെ വിനയത്തില്‍ മാത്രമാണ് പുണ്യനബി സമീപിച്ചത്.
ഹുദൈഫതുല്‍ യമാന്‍ പറയുന്നു: ഒരു റമളാനിലെ ദീര്‍ഘ നിസ്‌കാരം കഴിഞ്ഞു. പുണ്യനബിക്ക് ഒന്ന് കുളിക്കണം. 
ഹുദൈഫത്തുല്‍ യമാനി: ഞാന്‍ വെള്ളം സംഘടിപ്പിച്ചു. ഒരു തുണി എടുത്ത് ഒരു മറയുണ്ടാക്കി ഒരു ഭാഗം എന്റെ കൈ കൊണ്ട് പിടിച്ചുനിന്നു. അങ്ങോട്ട് വരുന്നവരെ ഞാന്‍ തടഞ്ഞു. ഇവിടെ നബിതങ്ങള്‍ കുളിക്കുകയാണ്. ഒരു കൊട്ടാരം പണിയാന്‍ നബിതങ്ങള്‍ക്ക് സാധിക്കുമായിരുന്നു. താത്ക്കാലിക കുളിപ്പുരയിലാണ് റസൂല്‍ കുളിക്കുന്നത്. നബിയുടെ കുളി കഴിഞ്ഞു.
ഹുദൈഫത്തുല്‍ യമാനി: നബി തങ്ങള്‍ അല്‍പം വെള്ളം ബാക്കിവെച്ചു. നബിതങ്ങള്‍ ഹുദൈഫയോട് പറഞ്ഞു.
വേണമെങ്കില്‍ ഈ വെള്ളം കൊണ്ട് നിങ്ങള്‍ക്ക് കുളിക്കാം. വെള്ളം കൂട്ടിച്ചേര്‍ക്കണമെങ്കില്‍ ചേര്‍ക്കാം. 
ഹുദൈഫ: നബിയെ അങ്ങ് കുളിച്ച ബാക്കിവെള്ളമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഇത് ഒഴിച്ചുകളയാനോ ഇതിലേക്ക് മറ്റൊന്ന് ചേര്‍ക്കാനോ എനിക്കിഷ്ടമല്ല. 
നബി: ഹുദൈഫാ എന്നാല്‍ കുളിച്ചോളൂ....
ഹുദൈഫ: ഞാന്‍ കുളിക്കാം. അങ്ങ് വിശ്രമിച്ചാലും നബിയേ... 
നബിതങ്ങള്‍ പറഞ്ഞു; നീ എനിക്ക് കുളിക്കാന്‍ മറവെച്ചു തന്നതുപോലെ ഞാന്‍ നിങ്ങള്‍ക്കും മറവെച്ചുതരും. എല്ലാവിധത്തിലും എന്തിനും തയ്യാറായുള്ള അനുയായികള്‍ക്കു മുമ്പില്‍ ഒരു സാധാരണ പ്രവര്‍ത്തകന്റെ അളവിലേക്ക് വിനയത്തിലേക്് വരുന്ന പുണ്യനബി.
ഹുദൈഫ: എനിക്ക് ലജ്ജതോന്നി. വീണ്ടും നബിതങ്ങള്‍ പറഞ്ഞു: അല്ലാഹുവാണ് സത്യം. നീ എനിക്ക് മറവെച്ച് തന്നതുപോലെ ഞാന്‍ നിനക്് കുളിക്കാന്‍ മറപിടിക്കും. 
അങ്ങിനെ നബിതങ്ങള്‍ മറപിടിക്കുന്നു. ഹുദൈഫ കുളിക്കുന്നു. ആരെങ്കിലും ആ വഴി വന്നാല്‍ നബിതങ്ങള്‍ വിളിച്ച് പറയും. ഇങ്ങോട്ട് വരരുത്. ഇവിടെ ഒരാള്‍ കുളിക്കുന്നു. ഓരോ സ്വഹാബികള്‍ക്കും തത്തുല്യ സംഭവങ്ങള്‍ അയവിറക്കാനുണ്ട്. 

Leave A Reply