Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , » എസ് എസ് എഫ് ബെളിഞ്ച യുണിറ്റ് വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു

എസ് എസ് എഫ് ബെളിഞ്ച യുണിറ്റ് വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു

Written By Muhimmath News on Friday, 2 November 2018 | 18:42

ബെളിഞ്ച: എസ് എസ് എഫ്  ബെളിഞ്ച യുണിറ്റ് 2018-19 വര്‍ഷതേക്കുള്ള പുതിയ ഭാവാഹികളെ മഹബ്ബയില്‍ ചേര്‍ന്ന വാര്‍ഷിക കൗണ്‍സില്‍ തെരഞ്ഞെടുത്തു.

മുഹമ്മദ് ശഫീഖ്  നാരമ്പാടിയുടെ അധ്യക്ഷതയില്‍  ഐ, സി, എഫ് മദീന  ഉഹ്ദ് ജന:സെക്രട്ടറി എന്‍.കെ അബുബക്കര്‍ ബെളിഞ്ച ഉദ്ഘാടനം ചെയ്തു.
ബാത്തിഷ സുഹ്‌രി ഗണ്ടിത്തടുക്കം പ്രാര്‍ത്ഥന നടത്തി.

ഇല്ല്യാസ് ഗണ്ടിത്തടുക്കം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.എസ് എസ് എഫ് സെക്ടര്‍ ജന:സെക്രട്ടറി അബുബക്കര്‍ മുസ്‌ലിയാര്‍ ബെളിഞ്ച പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഇല്ല്യാസ് ഗണ്ടിത്തടുക്കം (പ്രസിഡന്റ് ) മന്‍സൂര്‍ സഫ നാരമ്പാടി (ജനറല്‍ സെക്രട്ടറി ), ഇര്‍ഷാദ് ഗണ്ടിത്തടുക്കം (ഫിനാന്‍സ് സെക്രട്ടറി ), ശഫീഖ് നാരമ്പാടി ( വിസ്ഡം സെക്രട്ടറി ), ജാസ്മീന്‍ നാരമ്പാടി (മഴവില്‍ സെക്രട്ടറി ), റാഷിദ് നാരമ്പാടി (ടീന്‍ സ്റ്റാര്‍  സെക്രട്ടറി ),റിനാസ് ബെളിഞ്ച (ക്യു. ഡി.സെക്രട്ടറി )എന്നിവരെ തെരഞ്ഞെടുത്തു.

മുഹമ്മദ് കുഞ്ഞി ഗുരിയടുക്കം ആശംസ പ്രസംഗം നടത്തി. ഇല്യാസ് മഹബ്ബ  സ്വാഗതവും മന്‍സൂര്‍ നാരമ്പാടി നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved