Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , » ശബരിമല: സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി

ശബരിമല: സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി

Written By Muhimmath News on Wednesday, 14 November 2018 | 19:03
























തിരുവനന്തപുരം: ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കും. വൈകി വന്ന ബുദ്ധിയെങ്കിലും പ്രതീക്ഷയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. യുവതീ പ്രവേശനം വിലക്കണമെന്ന് ബിജെപി ആവശ്യപ്പെടും. മണ്ഡല കാലം സുഗമമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. സര്‍വകക്ഷി യോഗത്തിന്റെ അടിസ്ഥാനത്തില്‍ സമരത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ, സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് യുഡിഎഫും വ്യക്തമാക്കിയിരുന്നു.


നാളെ രാവിലെ 11ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് സര്‍വകക്ഷി യോഗം ചേരുക. നിലവില്‍ നിയമസഭയില്‍ പ്രാതിനിധ്യം ഉള്ളതും ഇല്ലാത്തതുമായ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്.

ക്ഷേത്രത്തിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹരജികള്‍ ജനുവരി 22ന് പരിഗണിക്കാന്‍ മാറ്റിയിരുന്നു. പതിവ് രീതിയില്‍ മണ്ഡലകാലത്തിന് മുന്നോടിയായി അവലോകന യോഗം ചേരാറുണ്ടെങ്കിലും നിലവിലെ സുപ്രീം കോടതി വിധികൂടി പരിഗണിച്ചാണ് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved