Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , » തൃപ്തിക്ക് വാഹനസൗകര്യം നല്‍കാനാവില്ലെന്ന് ടാക്‌സി ഡ്രൈവര്‍മാര്‍; പോലീസ് വാഹനം തടയുമെന്ന് പ്രതിഷേധക്കാര്‍

തൃപ്തിക്ക് വാഹനസൗകര്യം നല്‍കാനാവില്ലെന്ന് ടാക്‌സി ഡ്രൈവര്‍മാര്‍; പോലീസ് വാഹനം തടയുമെന്ന് പ്രതിഷേധക്കാര്‍

Written By Muhimmath News on Friday, 16 November 2018 | 10:42

കൊച്ചി: ശബരിമല ദര്‍ശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് വാഹനസൗകര്യം നല്‍കാനാവില്ലെന്ന് വിമാനത്താവളത്തിലെ പ്രീപെയിഡ് ടാക്‌സി ഡ്രൈവര്‍മാര്‍ വിസമ്മതിച്ചു. ഇതിന് പിന്നാലെ ഓണ്‍ലൈന്‍ ടാക്‌സിയില്‍ തൃപ്തിയെ ഹോട്ടലിലേക്ക് മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും തൃപ്തി ദേശായിയേയും സംഘത്തേയും കൊണ്ടുപോകാനാവില്ലെന്ന് ഓണ്‍ലൈന്‍ ടാക്‌സിക്കാരും നിലപാടെടുത്തു.

വിമാനത്താവളത്തിലെ മറ്റൊരു ഗേറ്റിലൂടെ പുറത്തെത്തിക്കാന്‍ പോലീസ് ശ്രമം നടത്തിയെങ്കിലും ഇതും പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. സ്ത്രീകളടക്കമുള്ള നൂറുകണക്കിനാളുകളാണ് നാമജപ പ്രതിഷേധവുമായി വിമാനത്താവളത്തിന് മുമ്ബില്‍ പ്രതിഷേധിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

പുലര്‍ച്ചെ 4.45ന് ഇന്‍ഡിഗോ വിമാനത്തത്തില്‍ നെടുമ്ബാശ്ശേരിയില്‍ എത്തിയതാണ് തൃപ്തി ദേശായിയും അഞ്ച് സ്ത്രീകളും. മൂന്നര മണിക്കൂറുകള്‍ പിന്നിട്ടിട്ട് പോലും ഇവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചിട്ടില്ല. തനിക്കും ഒപ്പമുള്ള സ്ത്രീകള്‍ക്കും താമസവും, യാത്രാസൗകര്യവും ഒരുക്കണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ വിസമ്മതിക്കുകയായിരുന്നു.

തൃപ്തി ദേശായി നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍, പ്രതിഷേധങ്ങളെ തുടര്‍ന്ന് പുറത്തിറങ്ങാനാവുന്നില്ല

പോലീസ് വാഹനത്തിലോ സര്‍ക്കാര്‍ വാഹനത്തിലോ തൃപ്തിയെ വിമാനത്താവളത്തിന് പുറത്തെത്തിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് പ്രകിഷേധക്കാര്‍ അറിയിച്ചിട്ടുണ്ട്. ദര്‍ശനം നടത്താതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് തൃപ്തി ദേശായി. വിമാനത്താവളത്തിന് പുറത്ത് ഗുണ്ടായിസമാണ് നടക്കുന്നതെന്ന് അവര്‍ ആരോപിച്ചു.

അതേസമയം തൃപ്തി ദേശായിക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ തീരുമാനമാനമെടുത്തിട്ടില്ലെന്ന് ഡിജിപി അറിയിച്ചു. ശബരിമല ഡ്യൂട്ടിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ഡിജിപി വ്യക്തമാക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved