Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page























മനാമ: പ്രവാസത്തിലെ വിദ്യാര്‍ത്ഥികളിലെയും യുവക്കളിലെയും സര്‍ഗ്ഗ വാസനകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) സാംസ്‌കാരിക വിഭാഗമായ കലാലയം സാംസ്‌കാരിക വേദി ഗള്‍ഫിലുടനീളം സംഘടിപ്പിച്ചു വരുന്ന സാഹിത്യോത്സവ്  പത്താമത് എഡിഷന്‍ മത്സര പരിപാടികള്‍ക്ക്  ബഹ്‌റൈന്‍ ആര്‍.എസ്.സി. അന്തിമരൂപം നല്‍കി.

സാഹിത്യ രംഗത്തെ മൂല്യശോഷണത്തിന് ബദലായിട്ടാണ് ആര്‍.എസ്.സി. ഗള്‍ഫ് മലയാളികള്‍ക്കായി സാഹിത്യോത്സവ് അവതരിപ്പിച്ചത്.സൗഹൃദപരമായ മത്സരങ്ങളിലൂടെ ഗള്‍ഫ് വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും കഴിവുകളെ സമ്പന്നമാക്കാനും ഇതിലൂടെ അവരെ സാംസ്‌കാരിക രംഗത്ത് സജീവമാക്കാനും സാഹിത്യോത്സവ് കള്‍ പ്രചോദനമാവും.

കിഡ്‌സ്, പ്രൈമറി, ജൂനിയര്‍, സെക്കണ്ടറി, സീനിയര്‍, ജനറല്‍ എന്നീ ആറ് വിഭാഗങ്ങളിലായി നടക്കുന്ന മത്സര പരിപാടികള്‍ നവംബര്‍ 15 മുതല്‍ നടക്കുന്ന യൂനിറ്റ് തല സാഹിത്യോത്സവങ്ങളോടെ തുടക്കമാവും. വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ഒഡീഷനില്‍ കഴിവ് തെളിയിച്ച് യൂനിറ്റ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ സെക്ടര്‍ മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടും.

മാപ്പിളപ്പാട്ട്, മാലപ്പാട്ട്, കഥ പറയല്‍ ,ജലഛായം , ദഫ്, ഖവാലി, കഥ ,കവിത പ്രബന്ധരചനകള്‍, കവിതാപാരായണം ഭാഷാകേളി, വിവിധ ഭാഷകളിലെ ഗാനങ്ങള്‍ പ്രസംഗങ്ങള്‍, വിവര്‍ത്തനം, കൊളാഷ്, സ്‌പോര്‍ട്‌സ് മാഗസിന്‍ തുടങ്ങി 85 ഇനങ്ങളിലായി നടക്കുന്ന മത്സര പരിപാടികളില്‍ സെക്ടര്‍ ടീമുകള്‍ തമ്മില്‍ മത്സരിക്കുന്ന  സെന്‍ട്രല്‍ സാഹിത്യോത്സവ് കളില്‍ ഒന്നാം സ്ഥാനം നേടുന്ന  കലാപ്രതിഭകള്‍   മാറ്റുരയ്ക്കുന്ന ബഹ്‌റൈന്‍ നാഷനല്‍ തല സാഹിത്യോത്സവ് 2019 ജനുവരി  11, 18 തിയ്യതികളിലായി ഇസാ ടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ കാമ്പസില്‍ അരങ്ങേറും.വിവിധ ഘടകങ്ങളിലെ സാഹിത്യോത്സവ് സംഘടകര്‍ക്കുള്ള നാഷനല്‍ തല ശില്പശാല  നവംബര്‍ 9 വെള്ളി ഉച്ചയ്ക്ക് ഒരു മണിക്ക് ജിദാ ഫ്‌സ് കലാലയം കള്‍ച്ചറല്‍ സെന്ററില്‍ നടക്കും

ആര്‍.എസ്.സി. നാഷനല്‍ ചെയര്‍മാന്‍ അബ്ദു റഹിം സഖാഫിയുടെ അദ്ധ്യക്ഷതയില്‍ കലാലയം കണ്‍വീനര്‍ ഫൈസല്‍ . ചെറുവണ്ണൂര്‍ സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി.വി.പി.കെ. അബൂബക്കര്‍ . ഹാജി, സുലൈമാന്‍ ഹാജി, വി.പി.കെ. മുഹമ്മദ് , നസീര്‍ പയ്യോളി, അബ്ദുള്ള രണ്ടത്താണി, അബ്ദുള്‍ സലാം കോട്ടക്കല്‍, അശ്‌റഫ് മങ്കര, നജ്മുദ്ദീന്‍ , ഫൈസല്‍ . കൊല്ലം സംബന്ധിച്ചു.

Leave A Reply