Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page























പത്തനംതിട്ട: ശബരിമലയില്‍ ചിത്തിരആട്ടവിശേഷ സമയത്ത് 52 വയസുകാരിയെ തടഞ്ഞ സംഭവത്തില്‍ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കെ സുരേന്ദ്രന് പുറമെ പ്രകാശ് ബാബു, വത്സന്‍ തില്ലങ്കേരി, വിവി രാജേഷ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഗൂഢാലോചന കുറ്റത്തിനാണ് നേതാക്കള്‍ക്കെതിരെ എതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ഇവര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമല ദര്‍ശനത്തിന് എത്തിയ തൃശൂര്‍ സ്വശേിയ ലളിത ദേവി എന്ന 52 കാരിയെയാണ് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ചേര്‍ന്ന് തടഞ്ഞത്. സംഭവത്തില്‍ കുറച്ചുപേര്‍ക്കെതിരെ അന്ന് തന്നെ പൊലീസ് കേസെടുത്തിരുന്നു.


ശബരിമലയില്‍ നിന്നും അറസ്റ്റിലായ കെ സുരേന്ദ്രന് ഇന്നലെയാണ് ജാമ്യം ലഭിച്ചത്. ഉപാധികളോടെയായിരുന്നു സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ രണ്ട് മാസത്തേക്ക് പോകാന്‍ പാടില്ല എന്നും ജാമ്യത്തുകയായി ഓരോരുത്തരും ഇരുപതിനായിരം രൂപ കെട്ടിവയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Leave A Reply