Latest News :
Home » , , , » കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവെച്ചു; പാലക്കാട്ട് അവിശ്വാസം പാളി

കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവെച്ചു; പാലക്കാട്ട് അവിശ്വാസം പാളി

Written By Muhimmath News on Monday, 5 November 2018 | 11:40

പാലക്കാട്: ബിജെപി ഭരണം നിലനില്‍ക്കുന്ന പാലക്കാട് നഗരസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷ നീക്കം പാളി. യുഡിഎഫ് അവിശ്വാസം ചര്‍ച്ചക്കു വരുന്നതിനു തൊട്ടുമുമ്പ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ശരവണന്‍ നഗരസഭാംഗത്വം രാജിവച്ചു. ഇതോടെ അവിശ്വാസം പരാജയപ്പെടുമെന്ന് ഉറപ്പായി.

52 അംഗ നഗരസഭയില്‍ ബിജെപി 24, കോണ്‍ഗ്രസ് 13, മുസ്ലിം ലീഗ് 4, സിപിഎം 9, വെല്‍ഫെയര്‍ പാര്‍ട്ടി 1, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണു കക്ഷിനില. അവിശ്വാസം പാസാകാന്‍ 27 അംഗങ്ങളുടെ പിന്തുണ വേണം. സിപിഎമ്മും വെല്‍ഫെയര്‍ പാര്‍ട്ടിയും അവിശ്വാസത്തെ പിന്തുണക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് അംഗം രാജിവച്ചതോടെ യുഡിഎഫിന് 26 വോട്ടുമാത്രമേ ലഭിക്കുകയുള്ളു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved