Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , , » ദാറുല്‍ ഇഹ്‌സാന്‍ ഹുബ്ബുറസൂല്‍ സമ്മേളനം ഇന്ന് സമാപിക്കും

ദാറുല്‍ ഇഹ്‌സാന്‍ ഹുബ്ബുറസൂല്‍ സമ്മേളനം ഇന്ന് സമാപിക്കും

Written By Muhimmath News on Friday, 30 November 2018 | 10:04




























ബദിയഡുക്ക: ദാറുല്‍ ഇഹ്‌സാന്‍ മീലാദ് കാമ്പയിന്റെ ഭാഗമായി  ദാറുല്‍ ഇഹ്‌സാന്‍ നടത്തുന്ന ഹുബ്ബു റസൂല്‍ സമ്മേളനം ഇന്ന് സമാപിക്കും. നവമ്പര്‍ 9 ന് നടന്ന മീലാദ് നബിദിന വിളംബര റാലിയോടെ തുടക്കം മീലാദ് കാമ്പയിന് ഹുബ്ബുറസൂല്‍ സമ്മേളനത്തോടെ തിരശ്ശീല വീഴും. 

ദിവസങ്ങളായി നടക്കുന്ന  ദാറുല്‍ ഇഹ്‌സാന്‍ വിദ്യാര്‍ത്ഥി കളുടെ മീലാദ് കലാ മത്സരങ്ങളില്‍ വിജയിച്ച ടീമിനുള്ള ഓവറോള്‍ കിരീടം കണ്ണവം തങ്ങള്‍ സമ്മാനിക്കും. രക്ത നിര്‍ണയ  ദാന നിര്‍ണയ ക്യാമ്പ്, ബുര്‍ദ്ദ മജ്‌ലിസ് ,മൗലിദ് ജല്‍സ തുടങ്ങിയ  നിരവധി  കാര്യപരിപാടികളാണ് ഹുബുറസൂല്‍ സമ്മേളനത്തിന്റെ ഭാഗമായ സംഘടിച്ചത്. 

നബി സ്‌നേഹത്തിന്റെ പാഠങ്ങള്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍   കണ്ണവം തങ്ങളുടെ  സമാപന പ്രാര്‍ത്ഥനയോടെയാണ് സമാപിക്കുന്നത്.എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ലതീഫ് സഅദി പഴശ്ശി മുഖ്യ പ്രഭാഷണം നടത്തും. യു പി എസ് തങ്ങള്‍ അധ്യക്ഷത വഹിക്കും. എസ്.  വൈ. എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം  ചെയ്യും. 
ദാറുല്‍ ഇഹ്‌സാന്‍ പ്രസിഡണ്ട് യു .പി എസ് തങ്ങള്‍ അര്‍ലടുക്ക അധ്യക്ഷത വഹിക്കും. 

ബുര്‍ദ്ധ മജ്‌ലിസ് , മൗലിദ് ജല്‍സ തുടങ്ങിയ ആത്മീയ സംഗമങ്ങള്‍ക്ക്  പഞ്ചിക്കല്‍ തങ്ങള്‍ ,ആലൂര്‍ തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും.  മിനിസ്റ്റേറ്റ് തങ്ങള്‍, മൗലാ തങ്ങള്‍, തല്‍ഹത്ത് തങ്ങള്‍ കണ്ണവം, സയ്യിദ് ജലാലുദ്ദീന്‍ സഖാഫി തങ്ങള്‍ ആദൂര്‍ തുടങ്ങിയ സയ്യിദുമാരും പണ്ഡിതന്മാരും സംഘടനാ നേതാക്കളും സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved