Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: രാജ്യത്തെ മുന്‍നിര സാങ്കേതിക വിദ്യാഭ്യാസഗവേഷണ സ്ഥാപനമായ മുംബൈ ഐ.ഐ.ടിയില്‍ നിന്ന് കാസര്‍കോട് സ്വദേശിക്ക് ഡോക്ടറേറ്റ്. അണങ്കൂര്‍ 'മുല്‍തസമി' ലെ പി.എം അബ്ദുല്‍ഖാദറിന്റെയും സൗദ അബ്ദുല്‍ഖാദറിന്റെയും മകന്‍ മുഹമ്മദ് അസ്‌ലമിനാണ് പി.എച്ച്.ഡി ലഭിച്ചത്. 
സൂറത്ത്കല്‍ എന്‍.ഐ.ടിയില്‍ നിന്ന് എഞ്ചിനിയറിംഗ് പഠനം പൂര്‍ത്തിയാക്കിയ അസ്‌ലം മുംബൈ ഐ.ഐ.ടിയില്‍ നിന്ന് ജിയോടെക്‌നിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിരുന്നു. നേരത്തെ ജപ്പാനിലെ ഫുക്കുവോക്കയില്‍ നടന്ന ഏഷ്യന്‍ റീജ്യണല്‍ കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിച്ചിരുന്നു.

ഐ.ഐ.ടിയില്‍ നിന്ന് ഒന്നാം റാങ്കോടെ ബി.ടെക് പൂര്‍ത്തിയാക്കിയ അസ്‌ലമിന് പ്രൊഫ. എം.എന്‍ ശിവശങ്കര്‍ ഗോള്‍ഡ് മെഡല്‍, പ്രൊഫ. ആര്‍.കെ യാഗി ഗോള്‍ഡ് മെഡല്‍, യു.എസ് മല്യ മെമ്മോറിയല്‍ പ്രൈസ്, ശ്രീമതി ഉമാദേവി ചന്നബാസപ്പ പ്രൈസ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. 
സി.പി.സി.ആര്‍.ഐ കേന്ദ്രീയ വിദ്യാലയ, ബംഗളൂരുവിലെ ആര്‍മി സര്‍വ്വീസ് കോര്‍പ്പ് കേന്ദ്രീയ വിദ്യാലയ എന്നിവിടങ്ങളില്‍ നിന്നാണ് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്.

Leave A Reply